അമേരിക്കൻ സൈനിക വിമാനം കടലിൽ തകർന്നു വീണു; എട്ട് മരണം

അമേരിക്കൻ സൈനിക വിമാനം കടലിൽ തകർന്നു വീണു; എട്ട് മരണം

ടോക്കിയോ: അമേരിക്കൻ സൈനിക വിമാനം ജപ്പാനിലെ കടലിൽ തകർന്നു വീണു. എട്ടുപേരുമായാണ് യകുഷിമ ദ്വീപിന് സമീപത്തെ സമുദ്രത്തിൽ വിമാനം തകർന്നു വീണതെന്ന് ജപ്പാൻ തീരസംരക്ഷണ സേന അറിയിച്ചു. ബുധനാഴ്ച പുലർച്ചെ പ്രാദേശിക സമയം 2.47ഓടെയാണ് അപകടം സംഭവിച്ചത്.

സമുദ്രത്തിൽ വീണ വിമാനത്തിന്റെ ഇടത് വശത്ത് തീ പടർന്നതായി റിപ്പോർട്ടുകളുണ്ട്. വിമാനത്തിൽ ഉണ്ടായിരുന്നവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ജപ്പാനിലെ യുഎസ് സേനയുടെ വക്താവ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

അതേ സമയം നവംബർ 22ന് യുഎസ് നാവികസേനയുടെ ഒരു വലിയ നിരീക്ഷണ വിമാനം മറൈൻ കോർപ്സ് ബേസ് ഹവായിയിലെ റൺവേയില്‍ നിന്ന് തെന്നി നീങ്ങി ഒവാഹു ദ്വീപിന് സമീപത്തെ കടലില്‍ വീണിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. ബോയിംഗ് പി -8 എ പോസിഡോൺ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഒമ്പത് യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.