തിരുവനനന്തപുരം: പ്രമേഹത്തെ തുടര്‍ന്ന് വലത് കാല്‍പാദം മുറിച്ചുമാറ്റി ചികിത്സയില്‍ കഴിയുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പകരക്കാരന്‍ ആരെന്ന് സംബന്ധിച്ച് ഇന്ന് ചേരുന്ന പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനമായേക്കും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന കാനം, അനാരോഗ്യത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടാണ് കാനം പാര്‍ട്ടിക്ക് കത്ത് നല്‍കിയത്.
ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും തുടര്‍ ചികിത്സകള്‍ പൂര്‍ത്തിയാക്കാന്‍ സമയം വേണ്ടി വരും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ട സമയം കൂടി ആയതിനാല്‍ അവധിയില്‍ പോകുന്ന കാനത്തിന് പകരം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മറ്റാരെയെങ്കിലും കണ്ടെത്തണം.
അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരന്‍. പി.പി സുനീര്‍, ദേശീയ നിര്‍വാഹ സമിതി അംഗം കെ. പ്രകാശ് ബാബു എന്നിവരില്‍ ആരെങ്കിലും ആക്ടിംഗ് സെക്രട്ടറിയായി എത്താന്‍ സാധ്യതയുണ്ട്. ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്റെ പേരുകൂടി ഉണ്ടെങ്കിലും ലോക്‌സഭാ സ്ഥാനാര്‍ത്ഥി സാധ്യത കൂടി കണക്കിലെടുത്താകും തീരുമാനം.
ആരെങ്കിലും ഒരാളെ പരിഗണിക്കുന്നതിന് പകരം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കൂട്ടായ ഉത്തരവാദിത്വം നല്‍കുന്നതിനും സാധ്യതയേറെയാണ്. എന്തായാലും കാനത്തിന്റെ നിലപാട് കൂടി കണക്കിലെടുത്താകും പുതിയ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.