പകരക്കാരന്‍ വേണ്ട; കാനം സെക്രട്ടറിയായി തുടരും

പകരക്കാരന്‍ വേണ്ട; കാനം സെക്രട്ടറിയായി തുടരും

തിരുവനന്തപുരം: പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാല്‍പാദം മുറിച്ചു മാറ്റി ചികിത്സയില്‍ തുടരുന്ന കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരും.

കാനത്തിന് തല്‍ക്കാലം പകരക്കാരനെ നിയോഗിക്കേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. കാനം നല്‍കിയ അവധി അപേക്ഷയില്‍ തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടു.

മൂന്ന് മാസത്തെ അവധിക്കായാണ് കാനം പാര്‍ട്ടിയില്‍ അപേക്ഷ നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് ഇന്നത്തെ നിര്‍വാഹക സമിതി യോഗത്തില്‍ പകരക്കാരന്‍ ആരെന്നത് സംബന്ധിച്ച് തീരുമാനമുണ്ടാവും എന്നായിരുന്നു സൂചനകള്‍. തല്‍ക്കാലം സെക്രട്ടറിക്ക് പകരക്കാരന്‍ വേണ്ടെന്നും നേതൃത്വം കൂട്ടായി നയിച്ചാല്‍ മതിയെന്നുമാണ് നിര്‍വാഹക സമിതി തീരുമാനിച്ചത്.

കാനത്തിന്റെ അവധി അപേക്ഷയില്‍ തീരുമാനം ദേശീയ നേതൃത്വത്തിന് വിടാനും തീരുമാനമായി. രണ്ട് മാസത്തിന് ശേഷം കാനം പ്രവര്‍ത്തന രംഗത്ത് സജീവമാവുമെന്ന പ്രതീക്ഷയാണ് യോഗം പങ്കുവച്ചത്. അടുത്ത മാസം ചേരുന്ന ദേശീയ നിര്‍വാഹക സമിതി യോഗം വിഷയം ചര്‍ച്ച ചെയ്യും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.