തിരിച്ച് വരാനുള്ളത് 9,760 കോടി രൂപയുടെ 2,000 രൂപയുടെ കറന്‍സി

തിരിച്ച് വരാനുള്ളത് 9,760 കോടി രൂപയുടെ 2,000 രൂപയുടെ കറന്‍സി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിലേക്ക് തിരിച്ചെത്താനുള്ളത് 9,760 കോടി രൂപയുടെ 2,000 രൂപയുടെ കറന്‍സി. ഇതോടെ 97.26% നോട്ടുകള്‍ തിരിച്ചെത്തി. മെയ് 19നാണ് 2,000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ആര്‍ ബിഐ നടത്തിയത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തില്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം തിരിച്ചെത്തിയത് ഏകദേശം 240 കോടി രൂപയാണ്. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്ത് റിസര്‍വ് ബാങ്കിന്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ മാത്രമേ നിലവില്‍ 2,000 രൂപ കറന്‍സി മാറ്റിയെടുക്കാനും നിക്ഷേപിക്കാനും കഴിയുമായിരുന്നുള്ളു.

ആര്‍ബിഐയുടെ 19 ഇഷ്യു ഓഫിസുകള്‍ ഇവയാണ്: തിരുവനന്തപുരം (ബേക്കറി ജംഗ്ഷന്‍), അഹമ്മദാബാദ്, ബംഗളൂരു, ബേലാപുര്‍, ഭോപാല്‍, ഭുവനേശ്വര്‍, ചണ്ഡിഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പുര്‍, ജമ്മു, കാന്‍പുര്‍, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, നാഗ്പുര്‍, ന്യൂഡല്‍ഹി, പട്‌ന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.