മൂ​ന്ന്​ ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം; ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ക​പ്പ​ൽ ‘സ​ജാ​ഗ്’ മ​ത്ര സുൽത്താൻ ഖാബൂസ് തു​റ​മു​ഖ​ത്തെ​ത്തി

മൂ​ന്ന്​ ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം; ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ക​പ്പ​ൽ ‘സ​ജാ​ഗ്’ മ​ത്ര സുൽത്താൻ ഖാബൂസ് തു​റ​മു​ഖ​ത്തെ​ത്തി

മസ്കറ്റ്: ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സജാഗ്’ മത്ര തുറമുഖത്തെത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ആണ് കോസ്റ്റ് ഗാർഡ് കപ്പൽ ‘സജാഗ്’ എത്തിയത്. സമുദ്ര സഹകരണം വർധിപ്പിക്കുക, നയതന്ത്രബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ ആണ് മുന്നോട്ടവെക്കുന്നത്. റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡുമായും മറ്റ് സമുദ്ര ഏജൻസികളുമായും പരസ്പര പ്രവർത്തനക്ഷമത പ്രോത്സാഹിപ്പിക്കാൻ വേണ്ടിയും ഈ സന്ദർശനത്തിലൂടെ സാധിക്കും.

ഓൺബോർഡ് പരിശീലനം, ബോർഡ് സെർച്ച് ആൻഡ് സീസർ, എന്നിവ സന്ദർശന വേളയിൽ നടക്കും. കൂടാതെ പ്രഭാഷണങ്ങൾ, മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ,സംയുക്ത യോഗ സെഷനുകൾ, ക്രോസ്-ഡെക്ക് സന്ദർശനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ആണ് ആസൂത്രണം ചെയ്യുന്നത്. റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡ് ഉൾപ്പെടെ ഒമാനിലെ പ്രമുഖരെയും സർക്കാർ ഉദ്യോഗസ്ഥരെയും കമാൻഡിങ് ഓഫിസർ ആദരിക്കും.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉപയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇതിലൂടെ സാധിക്കും. സൗദി ബോർഡർ ഗാർഡ്‌സ് ആൻഡ് നേവൽ ഫോഴ്‌സ്, റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡ്, കൂടെ യുഎഇ കോസ്റ്റ് ഗാർഡ്‌സ് ആൻഡ് ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് കോസ്റ്റൽ അതോറിറ്റി തുടങ്ങിയ പ്രധാന സമുദ്ര ഏജൻസികളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഈ സന്ദർശനം കൂടുതൽ പ്രയോജനപ്പെടും എന്നാണ് വിലയിരുത്തുന്നത്. സന്ദർശന വേളയിൽ ഈ ഏജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ഇതെല്ലാം വലിയ മുതൽ കൂട്ടായിരിക്കും ഭാവിയിൽ എന്നാണ് വിലയിരുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.