ഫിലിപ്പീൻസിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; രണ്ട് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഫിലിപ്പീൻസിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; രണ്ട് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്

മനില: ഫിലിപ്പീൻസിൽ റിക്ടർ സ്‌കെയിൽ 7.5 തീവ്രതയിൽ ഭൂചലനം. യൂറോപ്യൻ മെഡിറ്റേറിയൻ സീസ്‌മോളജിക്കൽ സെന്ററാണ് ഭൂചലനം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 7.5 തീവ്രത രേഖപ്പെടുത്തിയതിനാൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആളപായമോ നാശനഷ്ടങ്ങളോ ഒന്നും തന്നെ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഫിലിപ്പീൻസ്, ജപ്പാൻ എന്നീ തീരങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യയിൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ല. അർദ്ധ രാത്രിയോടെ സുനാമി ഫിലിപ്പീൻസ് തീരങ്ങളിൽ പതിച്ചേക്കാമെന്നും മണിക്കൂറുകളോളം നീണ്ടു നിന്നേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഏകദേശം മൂന്ന് അടി ഉയരത്തിൽ സുനാമി തിരമാലകൾ ജപ്പാന്റെ പടിഞ്ഞാറൻ തീര പ്രദേശങ്ങളിൽ ഉണ്ടായേക്കാം. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രതയിലും 32 കിലോമീറ്റർ ആഴത്തിലുമാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.