റോം: പ്രശസ്തമായ പിസ ഗോപുരത്തിന് സമാനമായ ഇറ്റലിയിലെ ചെരിഞ്ഞ ടവര്‍ തകര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. ബോളോഗ്ന നഗരത്തിൽ സ്ഥിതിചെയ്യുന്ന ഗരിസെന്‍ഡ ടവറാണ് ഇപ്പോൾ ഭീഷണിയായിരിക്കുന്നത്. നാല് ഡിഗ്രിയോളം ചെരിവാണ് ഗരിസെന്‍ഡ ടവറിനുള്ളത്. പിസ ഗോപുരത്തിന്റെ ചെരിവ് അഞ്ച് ഡിഗ്രിയാണ്.
കഴിഞ്ഞ ആയിരം വർഷമായി നിലകൊള്ളുന്ന ഗോപുരമാണ് ഇപ്പോൾ ഭീഷണി നേരിടുന്നത്. ഗോപുരത്തിന്റെ ചരിവ് ഇപ്പോൾ കൂടിവരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭീഷണി. 150 അടി നീളമുള്ള ടവറാണിത്. 12-ാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ഗോപുരത്തിന്റെ ചരിവ് കാരണം ഈ കാഴ്ച കാണാൻ നിരവധി വിനോദസഞ്ചാരികൾ വർഷം തോറും ഇവിടെയെത്തിയിരുന്നു.
ഗരിസേൻഡ ഗോപുരം നിലംപൊത്തുമെന്ന ഭീഷണിയുള്ളതിനാൽ മേഖലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുപക്ഷെ അപകട ഭീഷണിയെ അതിജീവിച്ച് ഗോപുരം വർഷങ്ങളോളം നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായാൽ ഉടൻ തന്നെ നഗരവാസികളെ ഒഴിപ്പിക്കാനാണ് അധികൃതരുടെ നീക്കം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.