രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ഇന്ത്യാ മുന്നണിയില്‍ പ്രതിഷേധമുയര്‍ത്താന്‍ സിപിഎമ്മും സിപിഐയും

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ഇന്ത്യാ മുന്നണിയില്‍ പ്രതിഷേധമുയര്‍ത്താന്‍ സിപിഎമ്മും സിപിഐയും

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ഇന്ത്യാ മുന്നണിയില്‍ പ്രതിഷേധമുയര്‍ത്താന്‍ സിപിഎമ്മും സിപിഐയും ഒരുങ്ങുന്നു. കേരളത്തില്‍ വന്ന് ഇടതു പക്ഷത്തിനെതിരെ മല്‍സരിക്കുന്നത് ദേശീയ തലത്തില്‍ പ്രതിപക്ഷ മതേതര ഐക്യത്തെ ദോഷകരമായി ബാധിക്കുമെന്ന വാദമുയര്‍ത്തി കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ലക്ഷ്യം.

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം സംസ്ഥാനത്തൊട്ടാകെ 2019 ലേതിന് സമാനമായി യുഡിഎഫിനുണ്ടാക്കുന്ന ഉണര്‍വ് രാഷ്ട്രീയമായി തങ്ങള്‍ക്ക് തിരിച്ചടി ആകുമെന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിന് പിന്നില്‍.

മൂന്ന്് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ പരാജയം നല്ലൊരു അവസരമാക്കി എടുത്ത് കേരളത്തില്‍ രാഹുല്‍ ഗാന്ധി ഇടതു പക്ഷത്തിനെതിരെ മല്‍സരിക്കുന്നത് ദേശീയ തലത്തില്‍ മതനിരപേക്ഷ ചേരിയെ ദുര്‍ബലപ്പെടുത്തുമെന്ന വാദം ഉയര്‍ത്തിക്കൊണ്ടുവരാനാണ് സിപിഎമ്മും സിപിഐയും ശ്രമിക്കുന്നത്.

തന്ത്രം സിപിഎമ്മിന്റെയാണെങ്കിലും സിപിഐയും ഇതിനോടൊപ്പം ചേര്‍ന്നിട്ടുണ്ട്. കാരണം രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന വയനാട് സീറ്റ് സിപിഐ യുടേതാണ്. അവിടെ രാഹുല്‍ഗാന്ധി മല്‍സരിച്ചില്ലങ്കില്‍ സിപിഐക്ക് വലിയ വിജയ പ്രതീക്ഷയുളള സീറ്റു കൂടിയാണിത്.

ബിജെപിയെ ഉത്തരേന്ത്യയില്‍ നേരിടാന്‍ കഴിയാതെ കേരളത്തില്‍ വന്ന് ഇടതു പക്ഷത്തോട് രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നത് കോണ്‍ഗ്രസിന്റെ ആശയപരമായ പാപ്പരത്തമാണ് കാണിക്കുന്നതെന്നാണ് കേരളത്തിലെ ഇടതു കക്ഷികള്‍ പറയുന്നത്.

ബിജെപിയെ നേരിടേണ്ടത് ബിജെപിക്കുള്ള ശക്തിയുള്ള പ്രദേശങ്ങളില്‍ ചെന്നാണെന്നും അല്ലാതെ കേരളത്തില്‍ ഇടതു പക്ഷത്തിനെതിരെ മല്‍സരിച്ചുകൊണ്ടല്ലന്നുമാണ് സിപിഎമ്മും സിപിഐയും വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കരുതെന്ന് സിപിഐ യുടെ മന്ത്രിയും നിയമസഭാ കക്ഷി നേതാവുമായ കെ. രാജനും ആവിശ്യപ്പെട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.