എസ്.ബി- അസംപ്ഷന്‍ കോളജ് അലുമ്നി അസോസിയേഷന്‍: ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റായി ഡോ. മനോജ് മാത്യു നേര്യംപറമ്പിലിനെ തിരെഞ്ഞെടുത്തു

എസ്.ബി- അസംപ്ഷന്‍ കോളജ് അലുമ്നി അസോസിയേഷന്‍: ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റായി ഡോ. മനോജ് മാത്യു നേര്യംപറമ്പിലിനെ തിരെഞ്ഞെടുത്തു

ചിക്കാഗോ: എസ്.ബി ആന്‍ഡ് അസംപ്ഷന്‍ കോളജ് അലുമ്നി അസോസിയേഷന്‍ ഷിക്കാഗോ ചാപ്റ്റര്‍ 2024-25 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരെഞ്ഞെടുത്തു. പ്രസിഡന്റായി ഡോ. മനോജ് മാത്യു നേര്യംപറമ്പിലും സെക്രട്ടറിയായി തോമസ് ഡിക്രൂസ് തറപ്പിലും തിരഞ്ഞെടുക്കപ്പെട്ടു.

മാത്യു ദാനിയേല്‍, ഷിജി ചിറയില്‍ എന്നിവര്‍ ആയിരിക്കും വൈസ് പ്രെസിഡന്റുമാര്‍. സെബാസ്റ്റ്യന്‍ വാഴെപ്പറമ്പില്‍ (ട്രെഷറര്‍), തോമസ് സെബാസ്റ്റ്യന്‍ (ജോ.സെക്രെട്ടറി), മനീഷ് തോപ്പില്‍ (ജോ. ട്രെഷറര്‍) എന്നിവരാണ് ദ്വിവര്‍ഷ ഭരണ സമിതിയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടത്.

ബിജി കൊല്ലാപുരം, ചെറിയാന്‍ മാടപ്പാട്, ഷിബു അഗസ്റ്റിന്‍. ഷാജി കൈലാത്ത് (മുന്‍ പ്രസിഡന്റുമാര്‍), ജോളി കുഞ്ചെറിയ, ബോബന്‍ കളത്തില്‍, ജോണ്‍ നടയ്ക്കപ്പാടം, സണ്ണി വള്ളിക്കളം, മനോജ് തോമസ്, ജോസഫ് കാളാശേരി എന്നിവര്‍ എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായി പ്രവര്‍ത്തിക്കും.

അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി പ്രൊഫ. ജെയിംസ് ഓലിക്കര, കാര്‍മ്മല്‍ തോമസ്, ജോര്‍ജ് ഇല്ലിക്കല്‍, ജോസ്‌കുട്ടി പാറക്കല്‍, ആന്റണി പന്തപ്ലാക്കല്‍ എന്നിവരെയും തിരഞ്ഞെടുത്തു. ജനുവരി മൂന്നിന് പുതിയ ഭരണ സമിതി ചുമതലയേല്‍ക്കും.

തിരഞ്ഞെടുപ്പ് സുഗമവും ഭരണഘടനാപരമായി പൂര്‍ത്തിയാക്കിയ ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങളായ ഷാജി കൈലാത്ത്, മുന്‍ അസംപ്ഷന്‍ കോളജ് അധ്യാപിക കാര്‍മ്മല്‍ തോമസ് എന്നിവര്‍ക്ക് സ്ഥാപക പ്രസിഡന്റ് പ്രൊഫ. ജെയിംസ് ഓലിക്കര നന്ദി പറഞ്ഞു. സ്ഥാനമൊഴിയുന്ന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് സീനിയര്‍ അംഗമായ ജോസ്‌കുട്ടി നടക്കപ്പാടം അസോസിയേഷന് വേണ്ടി കൃതജ്ഞത രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.