മോഡലിങ് ഉപേക്ഷിച്ച് വൈദികനാവാൻ ഇറ്റലിയിലെ സുന്ദരൻ യുവാവ്

മോഡലിങ് ഉപേക്ഷിച്ച് വൈദികനാവാൻ ഇറ്റലിയിലെ സുന്ദരൻ യുവാവ്

റോം: മോ‍ഡലിങ് കരിയർ അവസാനിപ്പിച്ച് വൈദികനാവാൻ ഒരുങ്ങി ഇറ്റലിയിലെ 21 കാരനായ സുന്ദരൻ മോഡൽ എഡോർഡോ സാന്റിനി. താൻ മറ്റൊരു യാത്രയിലേക്കുള്ള മുന്നൊരുക്കത്തിലാണ് എന്ന് യുവാവ് സോഷ്യൽ മീഡിയയിൽ കുറിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ ഒരു താരമായി മാറാനുള്ള ആ​ഗ്രഹം സാന്റിനിയിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ നാടകത്തിലും ഡാൻസിലും എല്ലാം സജീവമായി നിലനിന്നു. എന്നാൽ, ഇപ്പോൾ വിശ്വാസത്തിന്റെയും സേവനത്തിന്റെയും ആത്മീയതയുടേയും പാതയിലേക്ക് തിരിയുകയാണ് സാന്റിനി.

ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്ത ഒരു വീഡിയോയിൽ സാന്റിനി തന്നെ മോഡലിം​ഗ് കരിയർ അവസാനിപ്പിക്കാൻ പോവുകയാണ് എന്ന് വെളിപ്പെടുത്തുന്നുണ്ട്. മോഡലിങ് വർക്ക്, അഭിനയം, ഡാൻസ് എന്നിവ അവസാനിപ്പിക്കാൻ പോവുന്നു. എന്നാൽ ഞാനെന്റെ പാഷനുപേക്ഷിക്കുന്നില്ല. വേറിട്ട രീതിയിൽ അവ തന്നോടൊപ്പം ഉണ്ടാകും. അവ ദൈവത്തിന് നൽകാൻ പോകുന്നു എന്നാണ് സാന്റിനി വീഡിയോയിൽ പറയുന്നത്. ദൈവത്തിൽ ജീവിക്കുക എന്നതിനർത്ഥം പള്ളിക്കുള്ളിൽ സ്വയം പൂട്ടിയിടുക എന്നല്ല, മറിച്ച് ഒരാളുടെ ജീവിതം കൂടുതൽ പൂർണ്ണമായി ജീവിക്കുക എന്നാണെന്നും സാന്റിനി പറയുന്നു.

സാന്‍റിനിയുടെ മോഡലിങിൽ നിന്നുള്ള ചിത്രത്തോടൊപ്പം ഒരു പള്ളിയിൽ മുട്ടുകുത്തിയിരിക്കുന്ന ചിത്രവും വീഡിയോയിൽ കാണാം. ചെറുപ്പം മുതൽ തന്നെ താൻ തന്റെ മനസ്സിൽ ഒരു ചോദ്യം കൊണ്ടുനടന്നിരുന്നു. പലതരം ഭയങ്ങൾ പക്ഷേ എന്നെ അതിൽ നിന്നും തടഞ്ഞു. ആ ചോദ്യം ചോദിക്കാനും അതിനുള്ള ഉത്തരം കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്ന നിരവധി ചെറുപ്പക്കാരെ താൻ കണ്ടുമുട്ടി. അവരാണ് എനിക്ക് ഈ വഴി തെരഞ്ഞെടുക്കാൻ പ്രചോദനമായത് എന്നും സാന്റിനി പറയുന്നു.

പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന ലോക യുവജന ദിന സമ്മേളനം തന്റെ ജീവിത്തതിൽ മാറ്റങ്ങൾ കൊണ്ടുവന്നു. 21-ാം വയസ്സിൽ കർത്താവിന്റെ വിളിയോട് "അതെ" എന്ന് പറഞ്ഞതിനു ശേഷം ജീവിതത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും സാന്റിനി പറ‍ഞ്ഞു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.