ബഹ്‌റൈൻ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ജനുവരി 28ന് പ്രവർത്തനമാരംഭിക്കും

ബഹ്‌റൈൻ വിമാനത്താവളത്തിലെ  പുതിയ ടെർമിനൽ ജനുവരി 28ന് പ്രവർത്തനമാരംഭിക്കും

ബഹ്‌റൈൻ: ബഹ്‌റൈൻ രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ പ്രവർത്തനങ്ങൾ ജനുവരി 28 മുതൽ ആരംഭിക്കുമെന്ന് ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് പ്രഖ്യാപിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യാത്രികർക്കായുള്ള ഈ ടെർമിനൽ വിമാനത്താവള വികസന പദ്ധതികളുടെ ഭാഗമായാണ് നിർമ്മിക്കുന്നത്.

വിമാനത്താവള വികസന പ്രവർത്തനങ്ങളും പുതിയ ടെർമിനലിന്റെ പുരോഗതിയും വിലയിരുത്തുന്നതിനായി ജനുവരി 10 ഞായറാഴ്ച്ച സൽമാൻ ബിൻ ഹമദ് എയർപോർട്ട് സന്ദർശിച്ചിരുന്നു. ഈ അവസരത്തിലാണ് പുതിയ ടെർമിനലിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന തീയ്യതി അദ്ദേഹം പ്രഖ്യാപിച്ചത്. 2020 മാർച്ചിൽ പൂർത്തിയാകേണ്ടിയിരുന്ന ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കോവിഡ് -19 പശ്ചാത്തലത്തിൽ നീണ്ട് പോകുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.