തായ്‌വാനിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചൈനീസ് ബലൂണുകൾ; ദുരൂഹത ആരോപിച്ച് പ്രതിരോധ മന്ത്രാലയം

തായ്‌വാനിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചൈനീസ് ബലൂണുകൾ; ദുരൂഹത ആരോപിച്ച് പ്രതിരോധ മന്ത്രാലയം

ബീജിങ്: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തിന്റെ കടലിടുക്കിനോട് ചേർന്ന് ചൈനീസ് നിരീക്ഷണ ബലൂണും ഫൈറ്റർ ജെറ്റും ശ്രദ്ധയിൽപ്പെട്ടതായി തായ്‌വാൻ പ്രതിരോധമന്ത്രാലയം. ജനുവരി 13 നാണ് തായ്‌വാനിൽ തിരെഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനെ ചൈനയ്‌ക്ക് അനുകൂലമായി മാറ്റാനുള്ള ഗൂഢലോചനയുടെ ഭാഗമാണിതെന്ന് സംശയിക്കുന്നതായും തായ്‌വാൻ അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ച ഉച്ചയോടെ വടക്കൻ തായ്‌വാന് സമീപം കിലൂങ്ങിൽ കാണപ്പെട്ട ബലൂൺ, കിഴക്ക് പ്രദേശത്തേക്ക് സഞ്ചരിക്കുകയായിരുന്നു. അതോടൊപ്പം ചൈനീസ് ഫൈറ്റർ ജെറ്റുകളും മേഖലയിൽ കാണാനിടയായതായും തായ്‌വാൻ അറിയിച്ചു. നിരീക്ഷണ ബലൂണുകൾ എന്നായിരുന്നു ആദ്യം ഇതിനെ തായ്‌വാൻ വിശേഷിപ്പിച്ചതെങ്കിലും പ്രാഥമിക അന്വേഷണത്തിനൊടുവിൽ ബലൂണുകൾ ദുരൂഹത പരത്തുന്നതാണെന്ന് പ്രതിരോധ മന്ത്രാലയം പ്രതികരിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് സൈനികാഭ്യാസങ്ങളാണ് തായ്‌വാൻ മേഖലയിൽ ചൈന നടത്തിയത്. വിദേശരാജ്യങ്ങളിലെ വിവരങ്ങൾ ചോർത്തുന്നതിനായി ചൈന ചാര ബലൂണുകൾ പ്രയോഗിക്കുന്നത് ഇതാദ്യമല്ല. കാനഡയുടെയും അമേരിക്കയുടെയും വ്യോമപരിധിയിൽ സമാനമായി ചൈനീസ് ചാരബലൂൺ കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.