പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ യുഎഇ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ യുഎഇ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

ദുബായ് : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യുഎഇ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു.അൽ ഖിസൈസിലെ അൽ തവാർ പാർക്കിലാണ് പരിപാടി സംഘടിപ്പിച്ചത്. വർക്കിംഗ് പ്രസിഡണ്ട് നൗഷാദ് മീരാന്റെ അധ്യക്ഷതയിൽ അസോസിയേഷൻ രക്ഷാധികാരികളായ സക്കീർ, സാലി എന്നിവർ യുഎഇ ദേശീയ ദിനാ സന്ദേശം നൽകി.

ഫസിം ജലാൽ, ഹക്കിം വാഴക്കാല, സുൽഫി മുറിഞ്ഞകൽ, അജ്മൽ ഷാബിൻ, ഷിജു കാസിം എന്നിവർ സംസാരിച്ചു.
തുടർന്ന് വിവിധ കലാ- കായിക മത്സരങ്ങളും അരങ്ങേറി. വിജയികൾക്ക് സമ്മാന വിതരണവും ചടങ്ങിൽ നടന്നു . പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ വിവിധ കമ്മിറ്റികളുടെ സംയുക്തത്തിലാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. അൻസാരി, ഉവൈസ് ഉല്ലാസ്, ഷാജു പന്തളം, നൗഷാദ്, നജീബ്, റെമീസ്, അജ്മൽ, ഹാരീസ്, ബാരി, സുഹൈൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.