ഐഎസ്ആര്‍ഒ ജോലി സ്വപ്‌നം കാണുകയാണോ?; ഇതാ സുവര്‍ണാവസരം

ഐഎസ്ആര്‍ഒ ജോലി സ്വപ്‌നം കാണുകയാണോ?; ഇതാ സുവര്‍ണാവസരം

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയില്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണാവസരം. ടെക്നീഷ്യന്‍ തസ്തികകളിലേക്കുള്ള 54 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് isro.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഡിസംബര്‍ 31 നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

എസ്എസ്എല്‍സി/എസ്എസ്‌സി പാസ്, എന്‍സിവിടിയില്‍ നിന്ന് ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി എന്നിവയാണ് ടെക്നീഷ്യന്‍-ബി (ഇലക്ട്രോണിക് മെക്കാനിക്ക്) യോഗ്യത മാനദണ്ഡം.

എസ്എസ്എല്‍സി/എസ്എസ്‌സി പാസ്, എന്‍സിവിടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി- ടെക്നീഷ്യന്‍-ബി (ഇലക്ട്രിക്കല്‍)
എസ്എസ്എല്‍സി/എസ്എസ്‌സി പാസ്, എന്‍സിവിടിയില്‍ നിന്ന് ഇന്‍സ്ട്രമെന്റ് മെക്കാനിക്ക് ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി- ടെക്നീഷ്യന്‍-ബി (ഇന്‍സ്ട്രമെന്റ് മെക്കാനിക്ക്)

എസ്എസ്എല്‍സി/എസ്എസ്‌സി പാസ്, എന്‍സിവിടിയില്‍ നിന്ന് ഡിജിറ്റല്‍ ഫോട്ടോഗ്രഫി/ഫോട്ടോഗ്രഫി ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി- ടെക്നീഷ്യന്‍-ബി (ഫോട്ടോഗ്രഫി)

എസ്എസ്എല്‍സി/എസ്എസ്‌സി പാസ്, എന്‍സിവിടിയില്‍ നിന്ന് ഡെസ്‌ക്ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റര്‍ ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി- ടെക്നീഷ്യന്‍-ബി (ഡെസ്‌ക്ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റര്‍) എന്നിങ്ങനെയാണ് യോഗ്യത മാനദണ്ഡം.

18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷയ്ക്കും സ്‌കില്ഡ് ടെസ്റ്റും വഴിയാകും തിരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷ ഫീസ്. കൂടാതെ 500 രൂപ പ്രോസസിങ് ഫീസ് ആയി അടയ്ക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.