സമഗ്ര ആരോഗ്യ മാനേജ്മെന്റ് പ്രോഗ്രാമായ ' പ്രൊ ഹെൽത്ത് ' അവതരിപ്പിച്ച് അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പ്

സമഗ്ര ആരോഗ്യ മാനേജ്മെന്റ് പ്രോഗ്രാമായ ' പ്രൊ ഹെൽത്ത് ' അവതരിപ്പിച്ച് അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പ്

ദുബായ്: ഇന്ത്യയിലെ പ്രഥമ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ശൃംഖയായ അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ ഭാഗമായ അപ്പോളോ ക്‌ളിനിക് ദുബായിൽ ആദ്യ സമഗ്ര ആരോഗ്യ മാനേജ്‌മെന്റ് പ്രോഗ്രാമായ 'പ്രോ ഹെൽത്ത്' ആരംഭിച്ചു. ഓരോ വ്യക്തിയുടെയും ആരോഗ്യ അപകട സാധ്യത വിലയിരുത്തൽ (പിഎച്ച്ആർഎ) ഉൾക്കൊള്ളുന്ന, നിർമിത ബുദ്ധി വഴി പ്രവർത്തനക്ഷമമാകുന്ന പ്രോ ഹെൽത്ത് ദുബായിലെ ആദ്യ സമഗ്ര മാനേജ്‌മെന്റ് പ്രോഗ്രാമാണെന്ന് അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ. സംഗീത റെഡ്ഡി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദശകങ്ങളായി അപ്പോളോ നടത്തിയ 20 ദശലക്ഷത്തിലധികം ഹെൽത്ത് ചെക്കപ്പുകളെയും രോഗീ പരിചരണ അനുഭവങ്ങളെയും അടിസ്ഥാനമാക്കി വ്യക്തികൾക്ക് ആരോഗ്യപൂർണമായ ജീവിതം ലക്ഷ്യമിട്ട് പ്രത്യേകമായി തയാറാക്കിയതാണീ പ്രോഗ്രാം. ഓരോ വ്യക്തിക്കും അവരുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കാൻ ഹെൽത്ത് മെന്ററെ ലഭിക്കുന്ന പ്രോ ഹെൽത്ത്, സാങ്കേതിക വിദ്യയും മാനുഷിക ഘടകങ്ങളും വഴിയാണ് സാധ്യമാക്കിയിരിക്കുന്നത്.

പ്രഥമ 'വ്യക്തിഗത പ്രിവന്റീവ് ഹെൽത്ത് ചെക്കപ്' അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ് നാലു ദശകങ്ങൾക്ക് മുൻപ് ഇന്ത്യയിൽ ആരംഭിച്ചതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ പുതിയ മാനങ്ങൾ തീർക്കാൻ ലോകത്തിലെ ഏറ്റവും ശക്തമായ ആരോഗ്യ മാനേജ്‌മെന്റ് പ്രോഗ്രാമായാണ് ഇത് ദുബായിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നതെന്നും ഡോ. സംഗീത റെഡ്ഡി വ്യക്തമാക്കി.

സാംക്രമികമല്ലാത്ത (എൻസിഡി) രോഗങ്ങളാലുള്ള 80% മരണങ്ങളും തടയാൻ കഴിയുന്നതാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുള്ളതിനാൽ, അത്തരം മരണങ്ങൾ ഇല്ലാതാക്കാൻ അപ്പോളോ പ്രോ ഹെൽത്ത് പ്രോഗ്രാം സഹായിക്കുന്നുവെന്നും അവർ അവകാശപ്പെട്ടു. പ്രവചിക്കുക, തടയുക, മറികടക്കുക എന്നീ മൂന്ന് തത്ത്വങ്ങളിലാണ് അപ്പോളോ പ്രോ ഹെൽത്ത് രൂപകൽപന ചെയ്തിരിക്കുന്നത്. എഐ മുഖേനയുള്ള പിഎച്ച്ആർഎ ഒരു സമർപ്പിത ആരോഗ്യ ഉപദേഷ്ടാവായി വർത്തിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ആരോഗ്യ പൂർണമായ സന്തുഷ്ട ജീവിതത്തിന് അപ്പോളോ പ്രോ ഹെൽത്ത് സമഗ്രമായ സഹായക ഘടകമാണെന്ന് കെഫ് ഹോൾഡിംഗ്‌സ് സ്ഥാപക ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ അഭിപ്രായപ്പെട്ടു.

അപ്പോളോയുടെ പ്രോ ഹെൽത്ത് ശരിയായ ദിശയിലുള്ള ചുവടുവെപ്പാണെന്നും, ജീവിത ശൈലി മെച്ചപ്പെടുത്താൻ സമൂഹങ്ങളെ ഈ പ്രോഗ്രാം സഹായിക്കുമെന്നും ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. ദുബായ് പൊലീസിലെ സീനിയർ ഓഫീസർ മുഹമ്മദ് അബ്ദുല്ല അൽ ഫലാസി, അപ്പോളോ ദുബായ് ക്‌ളിനിക് ജനറൽ മാനേജർ മുബീൻ വീട്ടിൽ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. ദുബായ് കരാമയിലാണ് അപ്പോളോ ക്ലിനിക് പ്രവർത്തനം തുടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.