ദുബായിൽ ഡ്രൈവറില്ലാ ടാക്സിയിൽ കറങ്ങി കിരീടവകാശി; ദൃശ്യങ്ങൾ വൈറൽ

ദുബായിൽ ഡ്രൈവറില്ലാ ടാക്സിയിൽ കറങ്ങി കിരീടവകാശി; ദൃശ്യങ്ങൾ വൈറൽ

ദുബായ്: ദുബായിലെ നിരത്തിലൂടെ ഡ്രൈവറില്ലാ കാറിൽ സഞ്ചരിച്ച് ദുബായ് കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കാറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ ഷെയ്ഖ് മുഹമ്മദ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. ഡ്രൈവറില്ലാ ടാക്‌സികൾ ദുബായ് നിരത്തിൽ ലഭ്യമായിത്തുടങ്ങുമെന്നും അദേഹം അറിയിച്ചു.

കാർ റോഡിലൂടെ കടന്നുപോകുന്നതിനിടെ മുന്നിലെ സൈക്കിൾ യാത്രക്കാരനെ ഡിറ്റക്ട് ചെയ്യുന്നതും വേഗത കുറയ്ക്കുന്നതും വീഡിയോയിൽ കാണാം. വഴി തിരിച്ചറിഞ്ഞ് കാർ സ്റ്റിയറിങ് തിരിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കാർ സ്കൂളുകളുള്ള മേഖയിൽ എത്തുമ്പോൾ വേ​ഗത കുറയുന്നുണ്ട്.

റോഡ്​ ഗതാഗത അതോറിറ്റി ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായറും മറ്റു രണ്ട് പേരും​ സഹയാത്രികരായി ഷെയഖ് ഹംദാനൊപ്പം വാഹനത്തിലുണ്ടായിരുന്നു​. ഒക്ടോബർ മാസത്തിൽ ഡ്രൈവറില്ലാ ടാക്സികൾ പരീക്ഷണയോട്ടം നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.