ഹോങ്കോങിലെ മനുഷ്യാവകാശ പോരാളി ജിമ്മി ലായിയെ ജീവിതകാലം മുഴുവൻ ജയിലിലടക്കാൻ നീക്കം; വിട്ടയച്ചില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ കോൺഗ്രസ് കമ്മീഷൻ

ഹോങ്കോങിലെ മനുഷ്യാവകാശ പോരാളി ജിമ്മി ലായിയെ ജീവിതകാലം മുഴുവൻ ജയിലിലടക്കാൻ നീക്കം; വിട്ടയച്ചില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ കോൺഗ്രസ് കമ്മീഷൻ

ഹോങ്കോങ്: ഹോങ്കോങ്ങിലെ ശക്തമായ ജനാധിപത്യ പോരാളിയും കമ്യൂണിസ്റ്റ് വിമർശകനുമായ ജിമ്മി ലായ്‌ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം ചുമത്തിയ കേസിൽ വാദം ആരംഭിച്ചു. ജീവപര്യന്തം ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള രാജ്യദ്രോഹക്കുറ്റവും ഇദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. വർഷങ്ങളായി ഹോങ്കോങ്ങിലെ മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെയും പരസ്യമായ വക്താവാണ് ലായ്.

ചൈനയിലെ കമ്മ്യൂണിസ്റ്റ് നിയന്ത്രിത സർക്കാർ പാസാക്കിയ വിവാദ ദേശീയ സുരക്ഷാ നിയമ പ്രകാരം 2020 ഓഗസ്റ്റിലാണ് ആക്ടിവിസ്റ്റിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. ആദ്യം വിചാരണ തടവുകാരനായി. പിന്നീട് തന്റെ തന്നെ മാഗസിനായ ആപ്പിൾ ഡെയിലിയുമായി ബന്ധപ്പെട്ട കേസിൽ ലഭിച്ച ശിക്ഷയുടെ ഭാഗമായും.

1000 ദിവസത്തിലധികം ലായി ജയിലിൽ കഴിഞ്ഞിട്ടുണ്ട്. അദേഹത്തിന്റെ ജയിൽ വാസത്തിനെതിരെ ബിഷപ്പുമാരും കത്തോലിക്ക വിശ്വാസികളും ശക്കമായി വിമർശിച്ചിട്ടുണ്ട്. 2022 ൽ ജയിൽ വാസത്തിന് ശേഷം അദേഹത്തിന് കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക ഓണററി ബിരുദം നൽകി. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ലായെക്കുറിച്ചുള്ള സിനിമ യൂട്യൂബിൽ ഒരു ദശലക്ഷത്തിലധികവും ടിക് ടോക്കിൽ നാല് ദശലക്ഷത്തിലധികവും ആളുകൾ കണ്ടു.

പോരാട്ടത്തിനിടയിലും ലായ് തന്റെ വിശ്വാസത്തിൽ അചഞ്ചലനായിരുന്നു. 1997 ൽ ഹോങ്കോങ്ങിലെ ബിഷപ്പ് എമരിറ്റസ് കർദ്ദിനാൾ ജോസഫ് സെൻ മാമോദീസ നൽകി സഭയിലേക്ക് സ്വീകരിച്ചു. ഹോങ്കോങ്ങിൽ താമസിച്ച് ജീവൻ വെടിയാനുള്ള തന്റെ തീരുമാനം ദൈവത്തിലുള്ള വിശ്വാസത്താലാണാണെന്ന് അദേഹം പറഞ്ഞു.

ചൈനീസ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെയും ലായ് ശക്തമായി നിലകൊണ്ടു. സെൻസർഷിപ്പിനെതിരെ, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുന്നതിനെതിരെ, ടിയനെൻമെനിലെ കൂട്ടക്കൊലകൾക്കെതിരെ... അങ്ങനെ നിരവധി കാര്യങ്ങളിൽ. ഇതേക്കുറിച്ചെല്ലാം എഴുതിയ ലേഖനങ്ങളുടെ പേരിലാണ് അദേഹം ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടിരുന്നത്. അത്തരം ലേഖനങ്ങൾ ചൈനീസ് സർക്കാരിനെ നിരന്തരം അസ്വസ്ഥപ്പെടുത്തി.

ലായ്‌യുടെ ബുക്ക് സ്റ്റാളുകൾ സർക്കാർ അടപ്പിച്ചു. അതോടെയാണ് 'ആപ്പിൾ ഡെയ്‌ലി' എന്ന മാഗസിൻ ആരംഭിക്കുന്നത്. ഈ പുസ്തകങ്ങളും മാഗസിനും സർക്കാരിനെതിരും ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതുമായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് അധികാരികൾക്കെതിരെ സംസാരിച്ചതിനെതുടർന്നുണ്ടായ രാഷ്ട്രീയ പീഡനം നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഈ വിചാരണ വ്യാജമാണെന്ന് വാദിക്കുന്ന യുഎസിലെയും ലോകമെമ്പാടുമുള്ള നിരവധി അഭിഭാഷകരിൽ നിന്ന് ലായ് പിന്തുണ നേടി.

ജിമ്മി ലായിയെ മോചിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ ഹോങ്കോങ് പ്രോസിക്യൂട്ടർമാരെയും ജഡ്ജിമാരെയും അനുവദിക്കണമെന്ന് കോൺഗ്രസ് കമ്മീഷൻ അമേരിക്കൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. കുറ്റം തെളിഞ്ഞാൽ ലായിക്ക് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരും. ജിമ്മി ലായ്‌ക്കെതിരായ കുറ്റങ്ങൾ ഒഴിവാക്കുകയും 1000 ലധികം രാഷ്ട്രീയ തടവുകാരോടൊപ്പം അദ്ദേഹത്തെ വിട്ടയക്കുകയും വേണം.

സാധരണക്കാരുടെ അവകാശങ്ങൾ സംരക്ഷിച്ചതിന് തടവിലാക്കിയ ജിമ്മി ലായെയും മറ്റുള്ളവരെയും ഉടൻ മോചിപ്പിക്കാൻ ഹോങ്കോങ് അധികാരികളോട് ആവശ്യപ്പെട്ട് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവന പുറത്തിറക്കി. ഹോങ്കോങ്ങിലെ പത്രസ്വാതന്ത്ര്യത്തെ മാനിക്കാൻ ഞങ്ങൾ ബീജിംഗ്, ഹോങ്കോംഗ് അധികാരികളോട് അഭ്യർത്ഥിക്കുന്നെന്ന് ഡിപ്പാർട്ട്‌മെന്റിന്റെ വക്താവ് മാത്യു മില്ലർ പറഞ്ഞു.

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ സമാനമായ പ്രസ്താവന പുറപ്പെടുവിച്ചു, ദേശീയ സുരക്ഷാ നിയമം ഹോങ്കോങ്ങിനെ തകർത്തു. അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഗണ്യമായി ഇല്ലാതാക്കി എന്നും നിയമപ്രകാരമുള്ള അറസ്റ്റുകൾ പ്രതിപക്ഷ ശബ്ദങ്ങളെ നിശ്ശബ്ദമാക്കി എന്നും അദേഹം പറഞ്ഞു.

നിരവധി പ്രമുഖ കത്തോലിക്കാ ബിഷപ്പുമാരും ലായ്‌ക്ക് പിന്തുണ അറിയിച്ചു, ലായിയെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂയോർക്കിലെ കർദ്ദിനാൾ തിമോത്തി ഡോളൻ, യു.എസ്.എയിലെ സൈനിക സേവനങ്ങൾക്കായുള്ള അതിരൂപതയുടെ ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ, മിനസോട്ടയിലെ വിനോന - റോച്ചെസ്റ്ററിലെ ബിഷപ്പ് റോബർട്ട് ബാരൺ എന്നിവർ നിവേദനത്തിൽ ഒപ്പുവെച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.