ന്യൂസിലാൻഡ് - ഓസ്ട്രേലിയ പ്രധാനമന്ത്രിമാർ സിഡ്നിയിൽ കൂടിക്കാഴ്ച നടത്തി

ന്യൂസിലാൻഡ് - ഓസ്ട്രേലിയ പ്രധാനമന്ത്രിമാർ സിഡ്നിയിൽ കൂടിക്കാഴ്ച നടത്തി

സിഡ്നി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായി കൂടിക്കാഴ്ച നടത്തി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി. ക്രിസ്റ്റഫർ ലക്‌സണിന്റെ സത്യപ്രതിജ്ഞക്ക് ശേഷം ഇരു നേതാക്കൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് സിഡ്നിയിൽ നടന്നത്.

ഓസ്‌ട്രേലിയയും യുകെയും യുഎസും തമ്മിലുള്ള AUKUS പങ്കാളിത്തത്തിന് കീഴിൽ സാങ്കേതികവിദ്യയിലുള്ള അവസരങ്ങൾ കണ്ടെത്താനുള്ള ലക്‌സണിന്റെ താൽപ്പര്യത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളുടെയും പ്രതിരോധ സേനകൾ തമ്മിൽ കൂടുതൽ സഹകരണത്തിനുള്ള അവസരങ്ങളെ പിന്തുണയ്ക്കുന്നതായി ആൽബനീസി പറഞ്ഞു.

ന്യൂസിലൻഡുകാർക്ക് ഓസ്‌ട്രേലിയൻ പൗരത്വം നേടുന്നത് എളുപ്പമാക്കാനുള്ള അൽബനീസിന്റെ തീരുമാനത്തിന് ലക്‌സൺ നന്ദി പറഞ്ഞു. മാവോറി ഹെൽത്ത് സർവീസ് പിരിച്ചുവിടുക, പൊതുസേവനത്തിൽ മാവോറി ഭാഷയുടെ ഉപയോഗം കുറയ്ക്കുക, പുകവലി നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണം തുടങ്ങിയ പദ്ധതികളാണ് ഇപ്പോൾ ക്രിസ്റ്റഫർ ലക്‌സൺ നടത്തിക്കൊണ്ടിരിക്കുന്നത്.

മാവോറി പാർട്ടിയുടെ സഹ നേതാവ് ഹൗറു ഡെബ്ബി നഗരേവയുടെ സർക്കാരിനെതിരെയുള്ള ആരോപണത്തെ തുടർന്നാണ് മാവോറി പാർട്ടിക്കെതിരെയുള്ള തീരുമാനം. സർക്കാരിന് മാവോറി പാർട്ടിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടെന്നും പ്രത്യേക ആരോഗ്യ അതോറിറ്റി നല്ല ഫലങ്ങൾ നൽകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ലക്‌സൺ പറഞ്ഞു.

ആഭ്യന്തര ന്യൂസിലൻഡ് രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായം പറയാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് അൽബനീസ് പറഞ്ഞു, എന്നാൽ തദ്ദേശീയരും തദ്ദേശീയരല്ലാത്ത ഓസ്‌ട്രേലിയക്കാരും തമ്മിലുള്ള വിടവ് അടയ്ക്കുന്നതിനുള്ള സ്വന്തം സർക്കാരിന്റെ പ്രതിബദ്ധത ആൽബനീസി എടുത്ത് പറഞ്ഞു.

ന്യൂസീലൻഡിന്റെ 42-ാം പ്രധാനമന്ത്രിയാണ് ഏഴുവർഷം എയർ ന്യൂസീലൻഡ് വിമാനക്കമ്പനി സി.ഇ.ഒ. ആയിരുന്ന ലക്സൺ. ലേബർ പാർട്ടിയുടെ ആറുവർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് അദ്ദേഹത്തിന്റെ നാഷണൽ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ അധികാരത്തിലേറുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.