കൊച്ചി: സംസ്ഥാനത്തുടനീളം ഇന്‍ഫാം കര്‍ഷകദിനം ആചരിച്ചു. കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി കൊച്ചി കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ ചേര്‍ന്ന ഇന്‍ഫാം സംസ്ഥാന നേതൃസമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. 'വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ കൂട്ടായ്മ ശക്തമാക്കണമെന്നും കാര്‍ഷികപ്രശ്‌നങ്ങളില്‍ ഒറ്റക്കെട്ടായ മുന്നേറ്റം അടിയന്തരമായി വേണമെന്നും' മാര്‍ ആലഞ്ചേരി സൂചിപ്പിച്ചു.
2021 ഇന്‍ഫാം കാര്‍ഷിക നവോത്ഥാന വര്‍ഷമായി മാര്‍ ആലഞ്ചേരി പ്രഖ്യാപിച്ചു. ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പിളളില്‍ സ്വാഗതവും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി ആശംസയും നേര്‍ന്നു. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇന്‍ഫാം നിലപാടു സംബന്ധിച്ച് ദേശീയ സെക്രട്ടറി ജനറല്‍ ഷെവ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും ഇന്‍ഫാം ദേശീയ ട്രഷറര്‍ ജോയി തെങ്ങുംകുടി അനുസ്മരണ പ്രഭാഷണവും നടത്തി.
കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പരിസ്ഥിതി ലോല പട്ടയ വിഷയങ്ങളില്‍ കര്‍ഷകരെ സംരക്ഷിക്കണമെന്നും കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്ന വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഫാ.റോബിന്‍ പടിഞ്ഞാറേക്കൂറ്റ്, ജന്നറ്റ് മാത്യു എന്നിവര്‍ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് തോമസ് യോഗത്തിന് നന്ദി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.