തിരുവനന്തപുരം : രാവിലെ കൃത്യം ഒമ്പതിനാരംഭിച്ച ബജറ്റവതരണം അവസാനിച്ചത് ഉച്ചയ്ക്ക് 12.18 ന്. മൂന്ന് മണിക്കൂറും പതിനെട്ട് മിനിട്ടും. ഇതോടെ പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഒരു റെക്കോഡും സ്വന്തം പേരിലാക്കി.
നിയമസഭ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണം എന്ന റെക്കോഡ് ഇനി തോമസ് ഐസക്കിന് സ്വന്തം. ഇത്രയും സമയമെടുത്തിട്ടും ഐസക്കിന് ബഡ്ജറ്റ് പൂര്‍ണമായും വായിക്കാനായില്ല. ഇന്ന് വെള്ളിയാഴ്ചയാണെന്നും പന്ത്രണ്ടരയ്ക്ക് മുന്‍പായി ബജറ്റ് അവതരണം നിര്‍ത്തണമെന്നും സ്പീക്കര്‍ ധനമന്ത്രിയെ ഓര്‍മ്മിപ്പിച്ചതോടെ പ്രസ്‌കത ഭാഗങ്ങള്‍ മാത്രം വായിച്ച് ധനമന്ത്രി അവതരണം ചുരുക്കുകയായിരുന്നു.
രണ്ട് മണിക്കൂര്‍ 54 മിനിട്ടായിരുന്നു ഇതിന് മുന്‍പ് നിയമസഭ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ബ്ജറ്റ് അവതരണം. 2016 ല്‍ ധനമന്ത്രി കെ.എം മാണി തയ്യാറാക്കിയ ബ്ജറ്റായിരുന്നു ഇത്. എന്നാല്‍ മാണിയുടെ അഭാവത്തില്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയാണ് ബ്ജറ്റ് അവതരിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.