ലോക്‌സഭാ തിരഞ്ഞെടുപ്പ്: മാനിഫെസ്റ്റോ കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മാനിഫെസ്റ്റോ കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുമായി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി മാനിഫെസ്റ്റോ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി ചെയര്‍മാനായി പി. ചിദംബരത്തെയും കണ്‍വീനറായി ടി.എസ് സിങ് ദേവിനെയും നിയമിച്ചു.

പ്രിയങ്ക ഗാന്ധി, ശശി തരൂര്‍ എംപി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുന്‍ കേന്ദ്രമന്ത്രി ജയറാം രമേഷ് എന്നിവരടങ്ങുന്ന 16 അംഗ സമിതിയാണ് രൂപീകരിച്ചത്.

ഇതിനു പുറമേ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്കും കോണ്‍ഗ്രസ് ഉടന്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഇന്ത്യ സഖ്യത്തില്‍ രൂപപ്പെട്ട ഭിന്നത പരിഹരിക്കാനും കോണ്‍ഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ സഖ്യ നേതാക്കളുമായി ഉടന്‍ ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി നിതീഷ് കുമാറുമായി ഫോണില്‍ സംസാരിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.