ജൊഹന്നസ്ബര്‍ഗ്: ആദ്യ ടെസ്റ്റിലേറ്റ കനത്ത തോല്‍വിക്കു പിന്നാലെ പേസ് ആക്രമണത്തിന് ശക്തികൂട്ടാനുറച്ച് ഇന്ത്യ. പരിക്ക് മൂലം വിശ്രമിക്കുന്ന സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനായി ആവേഷ് ഖാന്‍ ടീമിലിടം നേടി. ജനുവരി മൂന്നു മുതല്‍ കേപ്ടൗണിലാണ് രണ്ടാം ടെസ്റ്റ് നടക്കുക.
നിലവില്‍ ഇന്ത്യ എ ടീമിന് വേണ്ടി കളിക്കുന്ന ആവേഷ് ഖാന്‍ ദക്ഷിണാഫ്രിക്ക എ യ്‌ക്കെതിരെ നേടിയ അഞ്ച് വിക്കറ്റ് പ്രകടനമാണ് ടീമിലേക്ക് വഴിതുറന്നത്. അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ആറ് വിക്കറ്റ് നേടിയതും ആവേഷ് ഖാന് തുണയായി.
ആദ്യ മല്‍സരത്തില്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് മതിയായ പിന്തുണ നല്‍കാന്‍ മറ്റ് ബൗളര്‍മാര്‍ക്ക് ആയില്ലെന്നും ഇതാണ് പരാജയത്തില്‍ കലാശിച്ചതെന്നും നായകന്‍ രോഹിത് ശര്‍മ കുറ്റപ്പെടുത്തിയിരുന്നു. ബാറ്റിംഗിന് അനുകൂലമല്ലാത്ത പിച്ചിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മികവ് പുലര്‍ത്താനായില്ല.
ആദ്യ മല്‍സരത്തില്‍ ഇന്നിംഗ്‌സിനും 32 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തകര്‍ത്തത്. ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തോല്‍വി കൂടെയാണിത്.
ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാനായില്ലെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ വിരാട് കോലി നടത്തിയ വീരോചിത പോാരാട്ടം ശ്രദ്ധ നേടിയിരുന്നു. പവലിയനില്‍ തിരിച്ചെത്താന്‍ ഇന്ത്യയുടെ ബാറ്റര്‍മാര്‍ മല്‍സരിച്ചപ്പോള്‍ ഒരു വശത്ത് കോലി മാത്രമാണ് പിടിച്ചു നിന്നത്. കോലിയും ഗില്ലും ഒഴികെ മറ്റാരും രണ്ടക്കം കടന്നിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.