ഗുണ്ടാ ആക്രമണം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് രാത്രി മുതല്‍ അടച്ചിടും

ഗുണ്ടാ ആക്രമണം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് രാത്രി മുതല്‍ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് രാത്രി എട്ട് മുതല്‍ നാളെ പുലര്‍ച്ചെ ആറ് വരെ അടച്ചിടും. പെട്രോള്‍ പമ്പുകള്‍ക്ക് നേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളിലും അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് പമ്പുകള്‍ അടച്ചിടുന്നതെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു.

പെട്രോള്‍ പമ്പുകള്‍ക്ക് നേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് വരെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പെട്രോള്‍ പമ്പുകള്‍ക്ക് നേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളും അതിക്രമങ്ങളും തടയാന്‍ ആശുപത്രി സംരക്ഷണ നിയമത്തിന് സമാനമായ നിയമം വേണമെന്നാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ ആവശ്യം.
സംസ്ഥാനത്തെ സ്വകാര്യ പമ്പുകള്‍ അടച്ചിടുമെങ്കിലും കെഎസ്ആര്‍ടിസിയുടെ യാത്രാ ഫ്യൂവല്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എല്ലാ ദിവസത്തെ പോലെയും ഫ്യൂവല്‍സ് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവടങ്ങളിലാണ് കെഎസ്ആര്‍ടിസിക്ക് ഫ്യൂവല്‍സുള്ളത്.

അതേസമയം പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധിയാളുകള്‍ രംഗത്തുവന്നിട്ടുണ്ട്. പെട്രോള്‍ പമ്പുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഗുണ്ടാ ആക്രമണങ്ങള്‍ ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കരുതെന്നാണ് നിര്‍ദേശം. ഇത്തരത്തില്‍ ഇന്ധനം നല്‍കിയാല്‍ ലൈസന്‍സ് ഉള്‍പ്പെടെ നഷ്ടമാകും. എന്നാല്‍ രാത്രി സമയങ്ങളില്‍ കുപ്പികളുമായി എത്തുന്നവര്‍ ഇന്ധനം ആവശ്യപ്പെട്ട് പ്രശ്‌നമുണ്ടാക്കുകയും പിന്നീട് സംഘര്‍ഷത്തിന് ഇടയാകുകയും ചെയ്യുന്നുവെന്നും അസോസിയേഷന്‍ ആരോപിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.