വൈറസുകളുടെ വ്യാപനം; മെഡിക്കൽ സ്റ്റാഫുകൾക്ക് മാസ്‌ക് നിർബന്ധമാക്കി കുവൈറ്റ്

വൈറസുകളുടെ വ്യാപനം; മെഡിക്കൽ സ്റ്റാഫുകൾക്ക് മാസ്‌ക് നിർബന്ധമാക്കി കുവൈറ്റ്

കുവൈറ്റ് സിറ്റി: ശ്വാസകോശ സംബന്ധമായ വൈറസ് വ്യാപിക്കുന്നുവെന്ന ആശങ്കകൾക്കിടെ മെഡിക്കൽ സ്റ്റാഫുകൾക്ക് മാസ്‌ക് നിർബന്ധമാക്കി കുവൈറ്റ്. മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാർ ജോലി സമയങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് നിർദേശിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം സർക്കുലർ പുറത്തിറക്കി.

രാജ്യത്തുടനീളമുള്ള എല്ലാ ആശുപത്രികൾക്കും പ്രത്യേക കേന്ദ്രങ്ങൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും നിർദേശം ബാധകമാണ്. ശ്വാസകോശ സംബന്ധമായ വൈറസുകളുടെ വ്യാപനത്തിനെതിരായ പ്രതിരോധ നടപടിയെന്ന നിലയിൽ മാസ്‌ക് ധരിക്കുന്നത് ഏറെ പ്രധാനമാണെന്ന് 161-ാം നമ്പർ സർക്കുലറിൽ പറയുന്നു.

മാസ്‌ക് ധരിക്കുന്നതോടൊപ്പം വെള്ളം, സോപ്പ്, അണുനാശിനികൾ എന്നിവ ഉപയോഗിച്ച് പതിവായി കൈകൾ കഴുകുകയും ശുചിത്വം പാലിക്കുകയും വേണമെന്നും മന്ത്രാലയം നിർദേശിക്കുന്നു. കൊവിഡ് 19ന്റെയും ഫ്‌ലൂ വാക്സിനുകളുടെയും ഏറ്റവും പുതിയ പതിപ്പുകൾ ഉൾപ്പെടെ കാലാനുസൃതമായ ശ്വാസകോശ വാക്സിനേഷനുകൾ മെഡിക്കൽ ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതുണ്ടെന്നും അഭ്യർത്ഥിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.