ന്യൂഡല്‍ഹി: സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം നടപടി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തിലാണ് മുന്നറിയിപ്പ്.
ചെലവ് നിയന്ത്രിക്കാത്തതും കടമെടുപ്പ് വര്‍ധിച്ചതും മൂലം ശ്രീലങ്കയും പാകിസ്ഥാനും സാമ്പത്തിക തകര്‍ച്ച നേരിട്ടത് ധനമന്ത്രാലയം ഉദാഹരണമായി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അടക്കം സാമൂഹ്യക്ഷേമ രംഗത്തെ സൗജന്യങ്ങള്‍ നല്‍കാം.
എന്നാല്‍ സൗജന്യമായി വെള്ളവും വൈദ്യുതിയും നല്‍കുന്നത് ഖജനാവ് കാലിയാക്കുകയാകും ചെയ്യുക. മാത്രമല്ല അനാവശ്യ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ധനമന്ത്രാലയം പറയുന്നു.
സംസ്ഥാനങ്ങളുടെ സാമ്പത്തിക നില കണക്കിലെടുത്തു കൊണ്ടു മാത്രമേ സൗജന്യ വാദ്ഗാനങ്ങള്‍ പ്രഖ്യാപിക്കാവൂ. മൂലധന നിക്ഷേപം വര്‍ധിപ്പിക്കണം. സാമ്പത്തിക സ്ഥിതി സംസ്ഥാനങ്ങള്‍ തന്നെ മാനേജ് ചെയ്യണം. ബജറ്റിന് പുറത്തെ കടമെടുപ്പിനെക്കുറിച്ചും സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.