2024 ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ

2024 ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ

മസ്കറ്റ്: ഒമാനിലെ 2024ലെ പൊതു അവധി പ്രഖ്യാപിച്ചു. സുൽത്താൻ ഹൈതം ബിൻ താരികിന്റെ രാജകീയ ഉത്തരവ് ആണ് എത്തിയിരിക്കുന്നത്. പൊതുഅവധി ദിനങ്ങൾ വാരാന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കിൽ പകരം അവധി ലഭിക്കും. രണ്ട് പെരുന്നാൾ ദിനങ്ങൾക്ക് അവധിയായിരിക്കും. അത് വെള്ളിയാഴ്ചയാണ് വരുന്നതെങ്കിൽ മറ്റൊരു ദിവസം അവധി ലഭിക്കും. തുടങ്ങിയ കാര്യങ്ങൾ ആണ് ഉത്തരവിൽ പറയുന്നത്.

2024ലെ പൊതുഅവധി ദിനങ്ങൾ

ജനുവരി 11 (സുൽത്താൻ ഹൈതം ബിൻ താരിക് അധികാരമേറ്റ ദിനം)
മാർച്ച് നാലിന് സാധ്യത: ഇസ്റാഅ് മിഅ്റാജ് , റജബ് 27
ഏപ്രിൽ ഒമ്പതിന് സാധ്യത: ഈദുൽ ഫിത്ർ
ഒമാൻ ദേശീയ ദിനം : നവംബർ 18, 19
ഈദുൽഅദ്ഹ: ദുൽ ഹിജ്ജ 10 മുതൽ 12 വരെ (സാധ്യത ആഗസ്റ്റ് ആറ് മുതൽ ഒമ്പതുവരെ).
ഇസ്ലാമിക പുതു വർഷം: മുഹർ ഒന്ന്
ചെറിയ പെരുന്നാൾ (റമസാൻ 29 മുതൽ),
ബലി പെരുന്നാൾ (ദുൽ ഹിജ്ജ ഒമ്പത് മുതൽ 12 വരെ)
നബിദിനം: റബീഉൽ അവ്വൽ 12(ഒക്ടോബർ 16ന് സാധ്യത)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.