ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന രണ്ടാമത് യാത്രയുടെ പേരില്‍ മാറ്റം. ഭാരത് ന്യായ് യാത്ര എന്നത് ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി. യാത്രയുടെ റൂട്ടിലും മാറ്റം വരുത്തി. പര്യടനം നടത്തുന്ന സംസ്ഥാനങ്ങള്‍ 14 എന്നത് അരുണാചല്‍ പ്രദേശും കൂടി ഉള്‍പ്പെടുത്തി 15 ആക്കി.
ഈ മാസം 14 ന് മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളും 100 ലോക്സഭാ മണ്ഡലങ്ങളും 337 നിയമസഭാ മണ്ഡലങ്ങളും പിന്നിട്ട് മുംബൈയില്‍ അവസാനിക്കും. ആകെ സഞ്ചരിക്കേണ്ട ദൂരം 6,200 കിലോ മീറ്ററില്‍ നിന്ന് 6,700 കിലോ മീറ്ററായി ഉയര്‍ത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും.
മണിപ്പൂര്‍, നാഗാലാന്റ്, അസം, മേഘാലയ, പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.
ലോക്‌സഭ തിരഞ്ഞെടുപ്പ്, ഭാരത് ജോഡോ ന്യായ് യാത്ര എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍, നിയമസഭ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ വിഴുപ്പലക്കല്‍ വേണ്ടെന്ന് ഖാര്‍ഗെ പറഞ്ഞു. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കരുത്. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ച് എല്ലാവരും ഒരുമയോടെ തിരഞ്ഞെടുപ്പിനെ നേരിടണമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ എഐസിസി ഭാരവാഹി യോഗത്തില്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.