ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിലും പ്രതികൂല കാലാവസ്ഥയിലും ദൃശ്യപരത കുറവായിരിക്കുമ്പോള്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും പരിശീലനം നേടിയിട്ടില്ലാത്ത പൈലറ്റുമാരെ റോസ്റ്റെറിങ് ചെയ്തതിന് രണ്ട് വിമാന കമ്പനികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടീസ.
എയര്‍ ഇന്ത്യയ്ക്കും സ്‌പൈസ് ജെറ്റിനുമാണ് ഡിജിസിഎ നോട്ടീസ് നല്‍കിയിരിക്കുന്നത്. CAT-III മാനദണ്ഡമനുസരിച്ചുള്ള പരിശീലനം ലഭിച്ച പൈലറ്റുമാരെ ഈ സമയങ്ങളില്‍ ജോലിക്ക് നിയോഗിക്കാതിരുന്നത് മൂലം നിരവധി സര്‍വീസുകള്‍ വഴിതിരിച്ചു വിടേണ്ടിവന്ന സാഹചര്യത്തിലാണ് നടപടി.
ഡിസംബര്‍ 24-25, ഡിസംബര്‍ 27-28 തിയതികളില്‍ ദൂരക്കാഴ്ച കുറവായതിനാല്‍ ഡല്‍ഹി വിമാനത്താവളത്തിലേക്കുള്ള 50 ലധികം വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ്.
മൂടല്‍മഞ്ഞുപോലെ വ്യക്തമായ കാഴ്ച ഒരുപരിധി വരെ അസാധ്യമാവുന്ന സാഹചര്യങ്ങളില്‍ പോലും CAT-III ഇന്‍സ്ട്രുമെന്റ് ലാന്റിങ് സംവിധാനത്തിന്റെ സഹായത്തോടെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്യാനും പറന്നുയരാനും പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ പൈലറ്റുമാരെയാണ് CAT-III പ്രാവീണ്യമുള്ള പൈലറ്റുമാരെന്ന് അറിയപ്പെടുന്നത്.
ഉത്തര്‍പ്രദേശ്, ചണ്ഡീഗഢ്, രാജസ്ഥാന്‍, ബിഹാര്‍, മധ്യപ്രദേശ് ത്രിപുര എന്നിവിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്ന തണുത്ത തരംഗങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു ഡിവിഷനില്‍ വ്യാഴാഴ്ച മിതമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരത കുറവായതിനാല്‍ ഡല്‍ഹി വിമാനത്താവളത്തിലെ നിരവധി വിമാന സര്‍വീസുകള്‍ വൈകി. രാവിലെ 5.30 വരെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 25 മുതല്‍ 500 മീറ്റര്‍ വരെ ദൃശ്യപരതയാണ് രേഖപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.