ന്യൂഡല്‍ഹി; ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴിയുള്ള രാഷ്ട്രീയ ഫണ്ടിങില്‍ 70 ശതമാനവും കൈക്കലാക്കി ബിജെപി. 2022-23 വര്‍ഷത്തില്‍ പ്രുഡന്റ് ഇലക്ട്രല്‍ ട്രസ്റ്റ് വഴി 34 കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ആകെ 360 കോടി രൂപ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കി. മറ്റ് നാല് ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴി അഞ്ച് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ 3.25 കോടി രൂപയും കൈമാറി.
ഇതില്‍ പ്രുഡന്റ് ട്രസ്റ്റ് വഴി കൈമാറിയ പണത്തില്‍ 259.08 കോടി രൂപ ബിജെപിക്കാണ് ലഭിച്ചത്. തെലങ്കാനയിലെ ബിആര്‍എസിന് 90 കോടി രൂപയും ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ്, എഎപി, വൈഎസ്ആര്‍സിപി എന്നീ പാര്‍ട്ടികള്‍ക്കായി ലഭിച്ചത് 17.40 കോടി രൂപ മാത്രമാണ്. നേരത്തെ ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയുള്ള പണ സമാഹരണത്തിലും ബിജെപിയാണ് മുന്നിട്ട് നിന്നത്.
യുപിഎ സര്‍ക്കാരിന്റെ ഭരണ കാലത്താണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴി ഫണ്ട് അനുവദിക്കുന്നത്. രാജ്യത്താടെ 18 ഇലക്ട്രല്‍ ഫണ്ടുകളാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെ അഞ്ച് ഇലക്ട്രല്‍ ഫണ്ടുകള്‍ വഴി 363.25 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചിട്ടുള്ളതെന്ന് ഇലക്ഷന്‍ കമ്മീഷനും സാക്ഷ്യപ്പെടുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.