ബെയ്റൂട്ട്: ഇസ്രയേൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ രണ്ട് കത്തോലിക്കാ ബിഷപ്പുമാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് നടപടി എടുക്കണമെന്ന ആവശ്യവുമായി ലെബനനിലെ ഹിസ്ബുള്ളയുടെ നേതൃത്വം. ലെബനനിലെ ഹൈഫയിലെ ആർച്ച് ബിഷപ്പ് മൂസ എൽ - ഹാഗെ, ജറുസലേം, ജോർദാൻ എന്നിവിടങ്ങളിലെ പാത്രിയാർക്കൽ വികാരിയായ സിറിയക് ബിഷപ്പ് മാർ യാക്കൂബ് എഫ്രേം സെമാൻ എന്നിവർക്കെതിരെയാണ് പരാതി.
ഇസ്രയേലിലെ രൂപതകളുടെ മേൽനോട്ടം വഹിക്കുന്ന ബിഷപ്പുമാർ ക്രിസ്മസിന് തൊട്ടുമുമ്പ് ഇസ്രായേൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുക പതിവാണ്. രാജ്യത്തെ 1955 ലെ നോർമലൈസേഷൻ വിരുദ്ധ നിയമങ്ങൾ പ്രകാരം ലെബനൻ പൗരന്മാർ ഇസ്രയേലുമായി ബന്ധപ്പെടുന്നത് ലെബനനിൽ കുറ്റകരമാണ്. എന്നിരുന്നാലും, ഇസ്രായേലിൽ താമസിക്കുന്ന സഭകളെ ശുശ്രൂഷിക്കുന്നതിന് മതനേതാക്കന്മാർക്ക് അവകാശമുണ്ട്. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ ആ സ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെട്ടു.
രണ്ട് ബിഷപ്പുമാരുടെ പള്ളികളുടെയും പാത്രിയാർക്കേറ്റുകൾ ലെബനനിലാണ്. കഴിഞ്ഞ വർഷങ്ങളിൽ രണ്ട് ബിഷപ്പുമാരും ഇസ്രായേൽ പ്രസിഡന്റുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ലെബനൻ ആർക്കൈവ്സ് ട്വിറ്റർ അക്കൗണ്ട് സാക്ഷ്യപ്പെടുത്തുന്നു.
ഒക്ടോബറിൽ ആരംഭിച്ച ഗാസയിലെ യുദ്ധത്തിനിടയിൽ ഇസ്രയേലും ഹിസ്ബുള്ളയും റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇസ്രായേൽ പ്രസിഡന്റുമായുള്ള ബിഷപ്പുമാരുടെ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ലെബനൻ വാർത്താവിതരണ മന്ത്രി സിയാദ് മകാരി ആവശ്യപ്പെട്ടു. ഇസ്രായേൽ പ്രസിഡന്റുമൊത്തുള്ള രണ്ട് ബിഷപ്പുമാരുടെ ചിത്രം എന്നെ അലോസരപ്പെടുത്തി, എനിക്ക് ഇതിനോട് യോജിക്കാനാവുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
ഇസ്രായേൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ ക്രിസ്ത്യൻ നേതാക്കൾ പാലസ്തീനിലെ സൈനിക നടപടികളെ അപലപിച്ചതായി നിദാ അൽ - വതന് നൽകിയ അഭിമുഖത്തിൽ ആർച്ച് ബിഷപ്പ് മൂസ എൽ-ഹാഗെ പറഞ്ഞു. വിശ്വാസ വഞ്ചനയുടെയും ഭീഷണിപ്പെടുത്തലിന്റെയും പ്രചാരണങ്ങൾക്ക് വഴങ്ങേണ്ടതില്ല, പകരം സഭയെയും രൂപതയെയും വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികളെയും സേവിക്കുന്ന സംരംഭങ്ങളുമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത കൂടുതലാണെന്ന് ബിഷപ്പ് മൂസ എൽ - ഹാഗെ പറഞ്ഞു.
ബിഷപ്പുമാർ ഇസ്രായേൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയാലും ഇല്ലെങ്കിലും അവരെ ശിക്ഷിക്കേണ്ടതില്ലെന്ന് അഭിഭാഷക ഗ്രൂപ്പായ മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ കമ്മിറ്റിയുടെ ഡയറക്ടർ ജോൺ ഹജ്ജാർ ഡിപറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.