ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍-1 ലക്ഷ്യ സ്ഥാനത്ത്. ലാഗ്രജിയന്‍ പോയിന്റില്‍ നിന്നും പേടകം നിശ്ചിത ഭ്രമണപഥമായ ഹാലോ ഭ്രമണപഥത്തില്‍ പ്രവേശിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. സമൂഹ മാധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
''ഇന്ത്യ മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 ലക്ഷ്യ സ്ഥാനത്ത് എത്തിയിരിക്കുന്നു. ബഹിരാകാശ ദൗത്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ സമര്‍പ്പിച്ച അര്‍പണ ബോധത്തിന്റെ തെളിവാണിത്. ഈ അസാധാരണ നേട്ടത്തെ അഭിനന്ദിക്കുന്നതില്‍ ഞാനും രാജ്യത്തിനൊപ്പം പങ്കുചേരുന്നു. മാനവരാശിക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ ശാസ്ത്രത്തിന്റെ പുതിയ തലങ്ങളിലേക്കുള്ള യാത്രകള്‍ ഇനിയും ഇന്ത്യ തുടരും.''- പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസം കൊണ്ട് 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാഗ്രാഞ്ച് പോയിന്റിലെത്തിയത്. ആദിത്യ എല്‍ 1 ലക്ഷ്യസ്ഥാനത്ത് എത്തിയതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജന്‍സിയായി മാറിയിരിക്കുകയാണ് ഐഎസ്ആര്‍ഒ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.