ദുബായ്: ബഹിരാകാശത്ത് ചരിത്രനേട്ടം കുറിച്ച് തിരിച്ചെത്തിയ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ നെയാദി ഇനി യു.എ.ഇയുടെ യുവജനവകുപ്പ് മന്ത്രി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മന്ത്രിസഭ പുനസംഘടിപ്പിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
'സുല്‍ത്താന്‍ അല്‍ നെയാദി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സൈന്യത്തിലും ബഹിരാകാശ മേഖലയിലും രാജ്യത്തെ സേവിച്ചു. ബഹിരാകാശത്ത് നടന്ന ആദ്യത്തെ അറബ് പൗരനും ആറുമാസം ബഹിരാകാശത്ത് ചെലവഴിച്ച ആദ്യത്തെ അറബ് പൗരനുമാണ് അദ്ദേഹം. യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയുന്ന വ്യക്തിയാണ്. അവരെ സേവിക്കുന്നതിലും അവരെ മുന്നോട്ട് കൊണ്ടുപോകുന്നതിലും ഏറെ ശ്രദ്ധാലുവാണെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു'. പൊതുജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിലാണ് ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുല്‍ത്താന്‍ അല്‍ നെയാദി തിരിച്ചെത്തിയത്. സുല്‍ത്താന്‍ അല്‍ നെയാദിക്ക് ആശംസകള്‍ നേര്‍ന്ന ഷെയ്ഖ് മുഹമ്മദ് അദ്ദേഹം ബഹിരാകാശവും ശാസ്ത്രവുമായി ബന്ധപ്പെട്ട ചുമതലുകളും ഇതിനൊപ്പം നിര്‍വഹിക്കുമെന്നും അറിയിച്ചു.
പരിസ്ഥിതി കാലാവസ്ഥ മന്ത്രിയായിരുന്ന മറിയം അല്‍ മുഹൈരിയെ പ്രസിഡന്‍ഷ്യല്‍ കോടതിയിലെ വിദേശ്യകാര്യ ഓഫിസ് മേധാവിയാക്കി. ഡോ. അംന അല്‍ ഷംസിയാണ് പുതിയ പരിസ്ഥിതി കാലാവസ്ഥ മന്ത്രി. അതേസമയം ഉപ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ധനസാമ്പത്തിക കാര്യ വകുപ്പിന്റെ ഉപപ്രധാനമന്ത്രിയായും പ്രവര്‍ത്തിക്കും. പ്രതിരോധസഹമന്ത്രിയായി മുഹമ്മദ് ഫദേല്‍ അല്‍ മസൂറിയെ നിയമിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.