'ക്രിസ്തീയത നഷ്ടപ്പെട്ടാല്‍ പാശ്ചാത്യ ലോകം തകരും': ബ്രിട്ടീഷ് റാപ്പറുടെ പ്രസ്താവനയോട് യോജിച്ച് എലോണ്‍ മസ്‌ക്

'ക്രിസ്തീയത നഷ്ടപ്പെട്ടാല്‍ പാശ്ചാത്യ ലോകം തകരും': ബ്രിട്ടീഷ് റാപ്പറുടെ പ്രസ്താവനയോട് യോജിച്ച് എലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവ വിശ്വാസമില്ലാത്ത പാശ്ചാത്യ ലോകം നശിക്കുമെന്ന ബ്രിട്ടീഷ് റാപ്പറുടെ പ്രസ്താവനയോട് യോജിച്ച് ലോകത്തെ ഏറ്റവും വലിയ സമ്പന്നനും സ്‌പേസ് എക്‌സ് സിഇഒയുമായ എലോണ്‍ മസ്‌ക്.

എക്‌സില്‍ 1.1 ദശലക്ഷം അനുയായികളുള്ള സുബി എന്നറിയപ്പെടുന്ന ബ്രിട്ടീഷ് റാപ്പര്‍, ന്‍സുബേ ഒലിസെബുക്ക ഉടെസു പങ്കുവെച്ച കുറിപ്പിനോടാണ് എലോണ്‍ മസ്‌ക് യോജിക്കുന്നതായി കുറിച്ചത്.

''ഞാന്‍ ഇത് പരസ്യമായും നേരിട്ടും പറഞ്ഞിട്ടില്ലെന്ന് കരുതുന്നു. പക്ഷേ ക്രിസ്തീയത നഷ്ടപ്പെട്ടാല്‍ പാശ്ചാത്യ ലോകം തകര്‍ന്നുവെന്ന് ഞാന്‍ കരുതുന്നു. ഇത് പൂര്‍ണമായി വിശദീകരിക്കുന്നതിന് ഒരു മുഴുവന്‍ പുസ്തകം തന്നെ ആവശ്യമാണ്. എന്നാല്‍ വര്‍ഷങ്ങളായി ഞാന്‍ അതിനെക്കുറിച്ച് വളരെയധികം ചിന്തിച്ച് ഈ നിഗമനത്തിലെത്തി.

ഇത് ഒരു കെട്ടിടത്തിന്റെ അടിത്തറ നീക്കം ചെയ്യുന്നതു പോലെയാണ്. പക്ഷേ അത് എന്നെന്നേക്കുമായി നിലനില്‍ക്കുമെന്ന് അഭിമാനത്തോടെ പ്രതീക്ഷിക്കുന്നു. എല്ലായ്പ്പോഴും അകത്തും പുറത്തുമുള്ള ശത്രുക്കള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു'- ഇതായിരുന്നു ബ്രിട്ടീഷ് റാപ്പര്‍ ന്‍സുബേ എക്‌സില്‍ കുറിച്ചത്.

ട്വീറ്റിന് വൈകാതെ എക്‌സിന്റെ ഉടമ കൂടിയായ എലോണ്‍ മസ്‌ക്, 'താങ്കള്‍ പറഞ്ഞത് ശരിയാണ്' എന്ന കമന്റ് നല്‍കുകയായിരുന്നു. മസ്‌കിന്റെ കമന്റിന് 'ആമേന്‍' എന്ന് ഉടെസു മറുപടി നല്‍കി. 1.7 ദശലക്ഷം വ്യൂസും 28,000 ലൈക്കുകളും ലഭിച്ച ഉടെസുവിന്റെ ട്വീറ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.