പത്താമത് വൈബ്രന്റ് ഗ്ലോബല്‍ ഉച്ചകോടി; യുഎഇ പ്രസിഡന്റ് ഇന്ന് ഇന്ത്യയില്‍

 പത്താമത് വൈബ്രന്റ് ഗ്ലോബല്‍ ഉച്ചകോടി; യുഎഇ പ്രസിഡന്റ് ഇന്ന് ഇന്ത്യയില്‍

ന്യൂഡല്‍ഹി: പത്താമത് വൈബ്രന്റ് ഗ്ലോബല്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് വൈകുന്നേരം അഹമ്മദാബാദ് വിമാനത്താവളത്തിലെത്തുന്ന യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിക്കും. ഗാന്ധിനഗറിലെ മഹാത്മാ നഗറിലാണ് ഉച്ചകോടി നടക്കുന്നത്.

പ്രധാനമന്ത്രിയോടൊപ്പം അഹമ്മദാബാദില്‍ സംഘടിപ്പിച്ചിരിക്കുന്ന റോഡ് ഷോയില്‍ യുഎഇ പ്രസിഡന്റ് പങ്കെടുക്കും. സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ഇന്ദിരാ പാലം വരെ മൂന്ന് കിലോമീറ്ററാണ് റോഡ് ഷോ നടക്കുന്നത്. പ്രധാനമന്ത്രിയുമായി അദേഹം കൂടിക്കാഴ്ച നടത്തും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ന് പുലര്‍ച്ചെ പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി.

നാളെയാണ് സംസ്ഥാനത്തേക്ക് വന്‍കിട നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ടുക്കൊണ്ടുള്ള ഉച്ചകോടി നടക്കുന്നത്. മൂന്ന് ദിവസം ഗുജറാത്തിലുള്ള പ്രധാനമന്ത്രി വിവിധ ലോക നേതാക്കളുമായും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. റോഡ് ഷോയുടെയും ഉച്ചകോടിയുടെയും ഭാഗമായി അഹമ്മദാബാദില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.