യുഎഇയില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനുളള പ്രായപരിധി കുറച്ചു

യുഎഇയില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനുളള പ്രായപരിധി കുറച്ചു

ദുബായ്: യുഎഇയില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനുളള പ്രായപരിധി കുറച്ചു. 16 വയസിന് മുകളിൽ പ്രായമുള്ള യുഎഇയിലെ താമസക്കാർക്കും സ്വദേശികള്‍ക്കും രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യ കോവിഡ് വാക്സിന്‍ സ്വീകരിക്കാം. നേരത്തെ ഇത് 18 വയസായിരുന്നു.

കഴിഞ്ഞ ദിവസം 84,852 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. ലോകത്ത് തന്നെ ഇസ്രായേല്‍ കഴിഞ്ഞാല്‍ വാക്സിനേഷന്‍ പ്രക്രിയയില്‍ രണ്ടാമതാണ് യുഎഇ. രാജ്യത്ത് 150 ഓളം കേന്ദ്രങ്ങളിലാണ് വാക്സിനേഷന് സൗകര്യമുളളത്. പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വാക്സിനേഷന്‍ ഡോസുകളുടെ എണ്ണം ഇരട്ടിയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ഫിസർ ബയോടെക് വാക്സിനും ചൈനയുടെ സിനോഫോം വാക്സിനുമാണ് യുഎഇയില്‍ നല്‍കുന്നത്. 100 ആളുകള്‍ക്ക് 19.04 എന്നുളളതാണ് യുഎഇയുടെ വാക്സിനേഷന്‍ നിരക്ക്. ആഗോള തലത്തില്‍ തന്നെ രണ്ടാം സ്ഥാനത്താണ് യുഎഇ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.