ദി ഗിൽഡ് ഗോൾഡൻ പാലറ്റ് അവാർഡ് വിവേക് വിലാസിനിക്ക്

ദി ഗിൽഡ് ഗോൾഡൻ പാലറ്റ് അവാർഡ് വിവേക് വിലാസിനിക്ക്

ദുബായ്: കഴിഞ്ഞ പതിനഞ്ചുവർ ഷമായി യു.എ.ഇ യിലെ ചിത്രകലാ രംഗത്ത് സജീവ സാന്നിദ്ധ്യമായ ദി ഗിൽഡ് ഇപ്രാവശ്യത്തെ ഗോൾഡൻ പാലറ്റ് അവാർഡ് പ്രഖ്യാപിച്ചു. ലോക പ്രസിദ്ധ ചിത്രകാരനായ വിവേക് വിലാസിനിക്കാണ് ഇത്തവണ അവാർഡ് സമ്മാനിക്കുന്നത്. ഏറെക്കാലം യു എ ഇ യിൽ പ്രവാസജീവിതം നയിച്ചിട്ടുള്ള അദേഹം ലോക ചിത്രകലാ രംഗത്ത്, കൺടമ്പ്രറി ആർട്ടിൽ അറിയപ്പെടുന്ന ശില്പിയും ചിത്രകാരനുമാണ്

ആർട്ടിസ്റ് നിസ്സാർ ഇബ്രാഹിം രൂപകല്പന ചെയ്ത ശില്പവും അൻപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ജനുവരി 21-ാം തിയതി ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ചാണ് ഗിൽഡ് സ്ഥാപകരിലൊരാളും, ചിത്രകാരനുമായിരുന്ന ശ്രീ.പ്രമോദിന്റെ സ്മരണക്കായി സമർപ്പിച്ച ഈ വർഷത്തെ അവാർഡ് സമ്മാനിക്കുകയെന്ന് സംഘാടകർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.