ശാരീരിക അസ്വസ്ഥതകൾ മൂലം പ്രസംഗം പൂർത്തിയാക്കാതെ മാർപാപ്പ

ശാരീരിക അസ്വസ്ഥതകൾ മൂലം പ്രസംഗം പൂർത്തിയാക്കാതെ മാർപാപ്പ

വത്തിക്കാൻ സിറ്റി: ശാരീരിക അസ്വസ്ഥതകൾ മൂലം പ്രസംഗം പൂർത്തിയാക്കാനാകാതെ ഫ്രാൻസിസ് മാർപ്പാപ്പ. ഫ്രാൻസിൽ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഫ്രഞ്ച് ബിഷപ്പുമാരുടെ കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ സിംപോസിയത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവെയാണ് മാർപാപ്പക്ക് ശാരീരിക അസ്വസഥത അനുഭവപ്പെട്ടത്. പ്രഭാഷണം പൂർത്തിയാക്കാൻ കഴിയാതെ മാർപാപ്പ പിന്മാറുകയായിരുന്നു.

”ഈ പ്രസംഗം വായിക്കണമെന്നുണ്ട്. പക്ഷെ ഒരു പ്രശ്‌നം.. എനിക്ക് ബ്രോങ്കൈറ്റിസിന്റെ ബുദ്ധിമുട്ടുകളുണ്ട്..” ഇത് പറഞ്ഞായിരുന്നു പാപ്പ വാക്കുകൾ അവസാനിപ്പിച്ചത്. 87കാരനായ മാർപാപ്പയ്‌ക്ക് കഴിഞ്ഞ ഏതാനും നാളുകളായി ബ്രോങ്കൈറ്റിസ് ഉണ്ട്.

ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നതിനാൽ ദുബായിൽ വച്ച് നടന്ന കോപ് 28 ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്നുള്ള ആഴ്ചകളിൽ മാർപ്പാപ്പയ്‌ക്ക് വേണ്ടി അദേഹത്തിന്റെ സഹായികളായിരുന്നു പ്രസംഗം വായിച്ചിരുന്നത്. ശേഷം അസുഖം ഭേദമായ മാർപാപ്പ ചടങ്ങുകളിൽ പ്രസംഗിക്കാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും അസ്വാസ്ഥ്യമുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.