കവിയും തൃരക്കഥാകൃത്തും പാം പുസ്തകപ്പുരയുടെ സ്ഥാപകാംഗവുമായ സോമൻ കരിവെള്ളൂരിന് പ്രവാസ ലോകത്തിന്റെ വിട

കവിയും തൃരക്കഥാകൃത്തും പാം പുസ്തകപ്പുരയുടെ സ്ഥാപകാംഗവുമായ സോമൻ കരിവെള്ളൂരിന് പ്രവാസ ലോകത്തിന്റെ വിട

ദുബായ്: യു.എ.ഇയിൽ ദീർഘകാലം പ്രവാസിയായിരുന്ന കവിയും തൃരക്കഥാകൃത്തും പാം പുസ്തകപ്പുരയുടെ സ്ഥാപകാംഗവുമായ സോമൻ കരിവെള്ളൂർ അന്തരിച്ചു. 2013 ലാണ് സോമൻ കരിവള്ളൂർ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയത്. പ്രവാസാനന്തരം ബേങ്കിലെ താത്കാലിക ജീവനക്കാരനായിരുന്നു.

കഥ പറയുന്ന കൽസ്തൂപങ്ങൾ , മഞ്ഞ് കൂടാരങ്ങൾ എന്നീ കഥാസമാഹാരങ്ങളും വിജു.സി.പരവൂരിനോടൊപ്പം ചേർന്ന് മുഖമില്ലാത്തൊരാളും കുറേ മനുഷ്യരും എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. ദീർഘ കാലം ഷാർജയിലെ മരീജയിലായിരുന്നു ജോലി.

നിരവധി ഹ്രസ്വ ചിത്രങ്ങളുടേയും ടെലിഫിലിമുകളുടെയും സാങ്കേതിക പ്രവർത്തകനായും തിരക്കഥാകൃത്തുമായുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. പാം പുസ്തകപ്പുര, അക്ഷരക്കൂട്ടം, ആൽത്തറ,വെട്ടം , സ്വരുമ ദുബൈ എന്നീ സംഘടനകളുടെയെല്ലാം സജീവ പ്രവർത്തകനായിരുന്നു..


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.