മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാത്രി കിടക്കുന്നതിനിടെയായിരുന്നു ഹൃദയസ്തംഭനം ഉണ്ടായത്. ഉടന്‍ തന്നെ പൂനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ അഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു.
രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. പാശ്ചാത്യ ലോകത്ത് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം ജനകീയമാക്കുന്നതില്‍ വഹിച്ച പങ്ക് ഏറെ ശ്രദ്ധേയമാണ്. സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
പുണെയില്‍ അബാസാഹിബിന്റെയും ഇന്ദിരാഭായ് അത്രെയുടെയും മകളായി 1932 സെപ്റ്റംബര്‍ 13നായിരുന്നു ജനനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.