ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ ഷംഷാബാദ് രൂപത അഡ്മിനിസ്ട്രേറ്റർ

ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ ഷംഷാബാദ് രൂപത അഡ്മിനിസ്ട്രേറ്റർ

കൊച്ചി: ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന മാർ റാഫേൽ തട്ടിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിൽ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മാർ ജോസഫ് കൊല്ലംപറമ്പിലിനെ നിയമിച്ചു. ഇന്ന് വൈകുന്നേരം സിനഡ് സമ്മേളനത്തിൽ വച്ച് അഡ്മിനിസ്ട്രേറ്റർ മേജർ ആർച്ച് ബിഷപ്പിന്റെ മുമ്പിൽ വിശ്വാസ പ്രഖ്യാപനം നടത്തി ചുമതലയേറ്റു.

2022 ഒക്ടോബർ 22 ന് ഷംഷാബാദ് രൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാർ ജോസഫ് കൊല്ലംപറമ്പിൽ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് എന്ന നിലയിൽ സേവനം ചെയ്തുവരികയായിരുന്നു. ഷംഷാബാദ് രൂപതയിൽ പുതിയ മെത്രാൻ സ്ഥാനം ഏറ്റെടുക്കുന്നത് വരെ രൂപതയുടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത് അഡ്മിനിസ്ട്രേറ്റർ ആയിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.