അശ്രദ്ധ മൂലമുള്ള റോഡപകട മരണം: ശിക്ഷാ കാലാവധി ഉയര്‍ത്തി

അശ്രദ്ധ മൂലമുള്ള റോഡപകട മരണം: ശിക്ഷാ കാലാവധി ഉയര്‍ത്തി

കൊച്ചി: അശ്രദ്ധമൂലം ഉണ്ടാകുന്ന റോഡപകട മരണങ്ങള്‍ക്ക് ഉള്ള ശിക്ഷാ കാലാവധി ഉയര്‍ത്തി.നമ്മുടെ രാജ്യത്ത് നിലവിലിരുന്ന ഇന്ത്യന്‍ ശിക്ഷാ നിയമം പരിഷ്‌കരിച്ചു. പുതുതായി നിലവില്‍ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരം ഡ്രൈവറുടെ അശ്രദ്ധയും ജാഗ്രതക്കുറവും മൂലം നടക്കുന്ന അപകടത്തിന്റെ കാരണക്കാരായവരുടെ ശിക്ഷ കര്‍ശനമാക്കി.

റോഡപകടങ്ങളില്‍ മരണമുണ്ടായാല്‍ കാരണക്കാരായ ഡ്രൈവര്‍മാര്‍ക്കുള്ള ശിക്ഷ ഇന്ത്യന്‍ ശിക്ഷാ നിയമം 304 എ വകുപ്പ് പ്രകാരം രണ്ട് വര്‍ഷം വരെ തടവും പിഴയും ആയിരുന്നു ഇതുവരെ നിലവിലുണ്ടായിരുന്നത്.

എന്നാല്‍ പുതുതായി പാര്‍ലമെന്റ് പാസാക്കിയ ഭാരതീയ ന്യായ് സംഹിതയിലെ 106 (1)വകുപ്പ് പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ പരമാവധി അഞ്ച് വര്‍ഷം തടവും പിഴയും എന്ന തരത്തില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

കൂടാതെ 106 (2) പ്രകാരം ഇത്തരം അപകടങ്ങള്‍ നടന്ന് പോലീസിനേയോ ബന്ധപ്പെട്ട അധികാരികളെയോ അറിയിക്കാതെ കടന്നു കളയുകയും അപകടത്തില്‍ പെട്ട വ്യക്തി മരണപ്പെടുകയും ചെയ്താല്‍ കാരണക്കാരനായ ഡ്രൈവര്‍ക്ക് 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന തരത്തിലാണ് പുതിയ നിയമത്തില്‍ ചേര്‍ത്തിട്ടുള്ളത്.

ശിക്ഷ വര്‍ധിപ്പിച്ച് നിയമ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും അതുവഴി അപകട നിരക്ക് കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് പുതിയ ഭേദഗതികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.