ന്യൂഡല്‍ഹി: വാട്‌സാപ്പ് സ്വകാര്യ മൊബൈല്‍ ആപ്പാണെന്നും, അതിന്റെ നയം ഇഷ്ടമുണ്ടെങ്കില്‍ അംഗീകരിച്ചാല്‍ മതിയെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാനയം ചോദ്യംചെയ്യുന്ന ഹർജിയിൽ ജസ്റ്റിസ് സഞ്ജീവ് സച്‌ദേവിന്റേതാണ് ഈ പരാമര്‍ശം.
വാട്സാപ്പിന്റെ പുതിയ നയങ്ങൾ അംഗീകരിക്കാൻ സാധിക്കാത്തവർക്ക് ആപ്പ് ഉപേക്ഷിക്കാമെന്ന് പറഞ്ഞ കോടതി സമയക്കുറവു കാരണം കേസ് പരിഗണിക്കുന്നത് ഈ മാസം 25 ലേക്കു മാറ്റി. നിങ്ങളുടെ എല്ലാ വിവരങ്ങളും ഗൂഗിള്‍ മാപ്പുപോലും ശേഖരിച്ച് സംഭരിക്കുന്നുണ്ട്. ഏതു വിവരം പുറത്തുവിടുമെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നതെന്നും കോടതി ചോദിച്ചു.
വ്യക്തിപരമായ സന്ദേശങ്ങളെല്ലാം എന്‍ക്രിപ്റ്റഡ് ആയിത്തന്നെ തുടരും. വാട്‌സാപ്പ് വഴിയുള്ള ബിസിനസ് ചാറ്റുകള്‍ക്ക് മാത്രമാണ് പുതിയ നയം ബാധകമാവുകയെന്നും വാദമുയർന്നു. ജനുവരി നാലിനാണ് വാട്സാപ്പ് സ്വകാര്യതാനയം പുതുക്കിയത്. പുതിയ നിബന്ധനകള്‍ അംഗീകരിക്കണമെന്നത് നിര്‍ബന്ധമാക്കിയിരുന്നു. അല്ലാത്തപക്ഷം അക്കൗണ്ടുകള്‍ ഒഴിവാക്കാനായിരുന്നു വ്യക്തികള്‍ക്കുള്ള നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.