പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ജെയ്ഷുള്‍-അദ്ല്‍ ഭീകര സംഘടനയുടെ രണ്ട് താവളങ്ങള്‍ തകര്‍ത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു.

കുഹെ സബ്‌സ് മേഖലയില്‍ ജെയ്ഷുള്‍-അദ്ലിന്റെ ഏറ്റവും വലിയ താവളങ്ങളിലൊന്നിന് നേരെയും ഇറാന്റെ ആക്രമണം നടന്നു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഭീകര സംഘടനയുടെ താവളങ്ങള്‍ തകര്‍ത്തതെന്ന് ഇറാന്‍ അറിയിച്ചു. പാകിസ്ഥാന്‍ സൈന്യമോ സര്‍ക്കാരോ ജെയ്ഷുള്‍ - അദ്ല്‍ ഗ്രൂപ്പിന്റെ താവളങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇറാന്‍ സുരക്ഷാ സേനയും ജയ്ഷുള്‍-അദ്‌ലും തമ്മിലുള്ള ഏറ്റമുട്ടലുകള്‍ പതിവാണ്.

ജെയ്ഷെ അല്‍ - ആദലിന്റെ താവളങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ പ്രതികരണവുമായി പാക് വിദേശകാര്യമന്ത്രാലയം രംഗത്ത്. ആക്രമണത്തില്‍ ഇറാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തീവ്രവാദ ഗ്രൂപ്പായ ജെയ്ഷ് അല്‍-അദ്ലിന്റെ താവളത്തിലാണ് ടെഹ്റാന്‍ ആക്രമണം നടത്തിയത്. ആക്രമണം പാകിസ്ഥാന്റെ പരമാധികാരത്തിനു മേലുള്ള ലംഘനമാണെന്നും ഇസ്ലാമാബാദ് ആരോപിച്ചു. ഇറാന്‍ പ്രകോപനമില്ലാതെ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.