സൈനിക ശക്തിയില്‍ ഇന്ത്യ നാലാമത്; ഒന്നാമന്‍ അമേരിക്ക തന്നെ, ആദ്യ പത്തില്‍ പാകിസ്ഥാനും

സൈനിക ശക്തിയില്‍ ഇന്ത്യ നാലാമത്; ഒന്നാമന്‍ അമേരിക്ക തന്നെ, ആദ്യ പത്തില്‍ പാകിസ്ഥാനും

ന്യൂഡല്‍ഹി: സൈനിക ശക്തിയില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനമെന്ന് റിപ്പോര്‍ട്ട്. ആഗോള പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന വെബ്സൈറ്റായ 'ഗ്ലോബല്‍ ഫയര്‍പവര്‍' ആണ് പുതിയ പട്ടിക പുറത്തു വിട്ടത്.

അമേരിക്കയാണ് സൈനിക കരുത്തില്‍ ഒന്നാമന്‍. റഷ്യ, ചൈന എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഇന്ത്യ നാലാം സ്ഥാനത്ത് ദക്ഷിണ കൊറിയ, ബ്രിട്ടണ്‍, ഇറ്റലി, ഫ്രാന്‍സ്‌, 
ജപ്പാന്‍,  പാകിസ്ഥാന്‍ എന്നിവരാണ് ആദ്യ പത്തിലുള്‍പ്പെടുന്ന മറ്റ് രാജ്യങ്ങള്‍.

145 രാജ്യങ്ങളെ വിശകലനം ചെയ്താണ് ഗ്ലോബല്‍ ഫയര്‍പവര്‍ പട്ടിക തയ്യാറാക്കിയത്. ട്രൂപ്പുകളുടെ എണ്ണം, സൈനിക സാമഗ്രികള്‍, സാമ്പത്തിക ദദ്രത, ഭൂമിശാസ്ത്രപരമായ സ്ഥാനം, വിഭവങ്ങളുടെ ലഭ്യത തുടങ്ങിയവ മാനദണ്ഡങ്ങളാക്കിയാണ് രാജ്യങ്ങളെ വിശകലനം ചെയ്തത്.

ലോകത്തിലെ ഏറ്റവും സൈനിക ശേഷി കുറഞ്ഞ രാജ്യം ഭൂട്ടാനാണ്. മോല്‍ഡോവ, സറിനേം, സൊമാലിയ, ബെനിന്‍, ലൈബീരിയ, ബെലിസ്, സീറ ലിയോണ്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ഐസ്ലാന്‍ഡ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങള്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.