രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി മോഡി കഠിന വ്രതത്തില്‍: ഉറക്കം നിലത്ത്; കുടിക്കുന്നത് കരിക്കിന്‍ വെള്ളം

രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി മോഡി കഠിന വ്രതത്തില്‍: ഉറക്കം നിലത്ത്; കുടിക്കുന്നത് കരിക്കിന്‍ വെള്ളം

ന്യൂഡല്‍ഹി: ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കര്‍മത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കഠിന വ്രതത്തില്‍. ജനുവരി 12 ന് ആരംഭിച്ച വ്രതം 22 വരെ തുടരും.

ധ്യാനം, മനസും ശരീരവും ശുദ്ധീകരിക്കല്‍, ഉള്ളി, വെളുത്തുള്ളി എന്നിങ്ങനെയുള്ളവ ഒഴിവാക്കി പ്രത്യേക 'സാത്വിക്' ഭക്ഷണം, ഒരു പുതപ്പ് മാത്രം പുതച്ച് തറിയില്‍ കിടന്ന് ഉറക്കം എന്നിവയ്ക്ക് പുറമേ കുടിക്കാന്‍ കരിക്കിന്‍ വെള്ളം മാത്രമാണ് പ്രധാനമന്ത്രി ഉപയോഗിക്കുന്നത്.

ജനുവരി 22 ന് നരേന്ദ്ര മോഡിയാണ് പ്രാണ്‍ പ്രതിഷ്ഠയുടെ പൂജ നിര്‍വഹിക്കുന്നത്. ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള പൂജാരിമാരുടെ സംഘം പ്രാണ്‍ പ്രതിഷ്ഠയുടെ പ്രധാന ചടങ്ങുകള്‍ നിര്‍വഹിക്കും.

മൈസൂരിലെ ശില്‍പിയായ അരുണ്‍ യോഗി രാജ് കറുത്ത കല്ലില്‍ ശില്‍പം ചെയ്ത അഞ്ച് വയസുള്ള ശ്രീരാമന്റെ രാം ലല്ല വിഗ്രഹം ഇന്നലെ ക്ഷേത്രത്തിലെത്തിച്ചു. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ഇത് ശ്രീകോവിലില്‍ സ്ഥാപിച്ചത്.

ക്ഷേത്ര ട്രസ്റ്റ് പ്രത്യേകം ക്ഷണിച്ച രാജ്യത്തിനകത്തും പുറത്തുമുള്ള 11, 000 ത്തിലധികം അതിഥികള്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും. ഇതോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 22 ന് ഉച്ചവരെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.