അബുദാബി: ഇന്ത്യയുടെ വിദേശ കാര്യസഹമന്ത്രി വി മുരളീധരന് യുഎഇയില്‍ നടത്തുന്ന മൂന്ന് ദിവസത്തെ സന്ദർശനം ഇന്നാരംഭിക്കും. യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കൂടികാഴ്ച നടത്തും. ഇന്ത്യ- യു.എ.ഇ. ഉഭയകക്ഷി വിഷയങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയാകും.
അബുദാബിയിലാണ് മന്ത്രിയുടെ ആദ്യപരിപാടി. തുടർന്ന് ബുധനാഴ്ച ദുബായിലെ ചില ചടങ്ങുകളിലും പങ്കെടുക്കും. ഇന്ത്യന്‍ സമൂഹവുമായും മന്ത്രി കൂടികാഴ്ച നടത്തും. വ്യാഴാഴ്ച വരെയാണ് സന്ദർശനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.