ചാന്ദ്രദൗത്യത്തില്‍ പുതുചരിത്രമെഴുതി ജപ്പാന്‍; ചന്ദ്രോപരിതലം തൊട്ട് മൂണ്‍ സ്നൈപ്പര്‍ സ്ലിം

ചാന്ദ്രദൗത്യത്തില്‍ പുതുചരിത്രമെഴുതി ജപ്പാന്‍; ചന്ദ്രോപരിതലം തൊട്ട് മൂണ്‍ സ്നൈപ്പര്‍ സ്ലിം

ടോക്കിയോ: ചാന്ദ്രദൗത്യത്തില്‍ പുതിയ ചരിത്രം എഴുതിച്ചേര്‍ത്ത് ജപ്പാന്‍. ജപ്പാന്റെ ചാന്ദ്രദൗത്യമായ മൂണ്‍ സ്നൈപ്പര്‍ സ്ലിം ചന്ദ്രോപരിതലത്തില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. ഇതോടെ അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് പുറകെ ചന്ദ്രനിലിറങ്ങിയ അഞ്ചാമത്തെ രാജ്യം എന്ന ചരിത്രനേട്ടം ജപ്പാന്‍ കൈവരിച്ചു.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് ജപ്പാന്റെ ബഹിരാകാശ ഏജന്‍സി ജക്സയുടെ തങ്ങളുടെ ചാന്ദ്രദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം കണ്ടത്. സെപ്റ്റംബര്‍ ഏഴിനായിരുന്നു വിക്ഷേപണം.

ലക്ഷ്യസ്ഥാനത്തിന് നൂറ് മീറ്റര്‍ പരിധിയില്‍ കൃത്യമായി ലാന്‍ഡ് ചെയ്യുക എന്ന ശ്രമകരമായ പ്രഥമ ദൗത്യം വിജയപൂര്‍വം പൂര്‍ത്തിയാക്കി. ഷിയോലി ഗര്‍ത്തത്തിന് സമീപമുള്ള ചരിഞ്ഞ പ്രതലത്തിലാണ് മൂണ്‍ സ്നൈപ്പര്‍ സ്ലിം ലാന്‍ഡ് ചെയ്തത്.

അതേ സമയം, ലാന്‍ഡിംഗിന് ശേഷം പേടകത്തില്‍ നിന്ന് ഇതുവരെ സിഗ്നല്‍ ലഭിച്ചിട്ടില്ല. പേടകത്തില്‍ നിന്നുള്ള സിഗ്നലിനായി കാത്തിരിക്കുകയാണ് ജക്‌സയിലെ ശാസ്ത്രജ്ഞര്‍. ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യത്തിന് ശേഷം അമേരിക്കന്‍ സ്വകാര്യ കമ്പനിയായ അസ്ട്രോബോടിക്സിന്റെ ചാന്ദ്രദൗത്യം പരാജയപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.