ഡല്‍ഹി; ബ്രിട്ടീഷ് ആഡംബര കാര്‍നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ് തങ്ങളുടെ പുതിയ മോഡല്‍ സ്‌പെക്ടര്‍ ഇലക്ട്രിക് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഏഴരക്കോടി മുതലാണ് എക്‌സ് ഷോറൂം വില. കമ്പനിയുടെ ആദ്യ ഇലക്ട്രിക് മോഡലാണിത്.
നിലവില്‍ ഏറ്റവും വിലകൂടിയ ഇലക്ട്രിക് കാറാണ് റോള്‍സ് റോയ്‌സ് സ്‌പെക്ടര്‍ ഇവി. രണ്ട് ഡോര്‍ കൂപ്പെയായ സ്‌പെക്ടര്‍ കമ്പനി 2022ലാണ് ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയിലടക്കം കാര്‍ ഉപയോക്താക്കള്‍ക്കായി 2023ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഇലക്ട്രിക് പ്രൊപള്‍ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്‌പെക്ടര്‍ ഇവി 102 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 530 കിലോമീറ്റര്‍ സഞ്ചരിക്കാം.
900 എന്‍എം ടോര്‍ക്കില്‍ 577 ബിഎച്ച്പി കരുത്തോടെയെത്തുന്ന സ്‌പെക്ടറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 4.5 സെക്കന്‍ഡുകള്‍ മതിയാകും.
ബ്രാന്‍ഡിന്റെ പൂര്‍ണമായും അലുമിനിയത്തില്‍ തീര്‍ത്ത സ്‌പെയ്‌സ് ഫ്രെയിം ആര്‍കിടെക്ചര്‍ ഏതൊരു ആഡംബരകാറുകളോടും കിടപിടിക്കാന്‍ പോന്നതാണ്. റോള്‍സ് റോയ്‌സിന്റെ ഫാന്റം, ഗോസ്റ്റ്, കള്ളിനന്‍ മോഡലുകളെ കടത്തിവെട്ടുന്ന ആഡംബര സൗകര്യങ്ങളാണ് സ്‌പെക്ട്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ സ്പിരിറ്റ് കണക്ടിവിറ്റി ഫീച്ചര്‍, തികച്ചും നവീകരിച്ച അത്യാഡംബര സീറ്റുകള്‍, സ്‌ളോപിംഗ് റൂഫ്‌ലൈന്‍ അടക്കമാണ് പുതിയ മോഡല്‍ എത്തുന്നത്. 2030 ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് കടക്കാനാണ് റോള്‍സ് റോയ്‌സിന്റെ പദ്ധതി. ഇതിന് തുടക്കം കുറിക്കുകയാണ് സ്‌പെക്ട്രര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.