രാമക്ഷേത്ര പ്രതിഷ്ഠാ ദിനം: കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും നാളെ പൊതു അവധി

രാമക്ഷേത്ര പ്രതിഷ്ഠാ ദിനം: കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും നാളെ പൊതു അവധി

ഷിംല: കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ നാളെ സ്‌കൂള്‍, കോളജ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി. ആംആദ്മി പാര്‍ട്ടി നാളെ ഡല്‍ഹിയില്‍ ശോഭ യാത്രയും സംഘടിപ്പിക്കും. അയോധ്യയിലെ രാമപ്രതിഷ്ഠ പ്രമാണിച്ചുള്ള ശോഭായാത്രയില്‍ ആം ആദ്മി നേതാക്കള്‍ പങ്കെടുക്കും.

പ്രതിഷ്ഠയോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, മധ്യപ്രദേശ്, അസം, ഒഡിഷ, ഛത്തിസ്ഗഢ്, ഗുജറാത്ത്,ത്രിപുര,മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ് ദിവസം അവധി അനുവദിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി . അവധി നല്‍കുന്നത് സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജിഎസ് കുല്‍ക്കര്‍ണി, ജസ്റ്റിസ് നീല ഗോഖലെ എന്നിവരടങ്ങുന്ന ബഞ്ച് ഹര്‍ജി തള്ളിയത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നാല് നിയമ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

എക്സിക്യൂട്ടീവിന്റെ അധികാര പരിധിയില്‍ വരുന്നതാണ് അവധി പ്രഖ്യാപനമെന്ന് സുപ്രിം കോടതി വിധികള്‍ ഉദ്ധരിച്ച് ബഞ്ച് ചൂണ്ടിക്കാട്ടി. അവധി പ്രഖ്യാപിച്ചത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ചേര്‍ന്നതല്ല എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.