വാഷിംഗ്ടൺ: രണ്ടാഴ്ചയായി തുടരുന്ന ശീതകൊടുങ്കാറ്റിൽ അമേരിക്കയിലെ സാധരണക്കാരുടെ ജീവിതം ദുരിതത്തിൽ. മഴ, മഞ്ഞ്, കാറ്റ്, കഠിനമായ തണുപ്പ് എന്നിവ മൂലം 55 പേർ മരണപ്പെട്ടു. നോർത്തേൺ ടെറിട്ടറിയിലെ വിക്ടോറിയ നദിയുടെ തീരത്തുള്ളവരോട് ഉയർന്ന സ്ഥലത്തേക്ക് മാറാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
രണ്ടാഴ്ചത്തെ ശീതകാല കൊടുങ്കാറ്റുകൾ റോഡുകളെ മഞ്ഞുമൂടിയ മരണക്കെണികളാക്കി. കൂടുതൽ ആളുകളും മരണപ്പെട്ടത് റോഡപകടങ്ങളിലൂടെയാണ്. വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ ആഴ്ചകൾ എടുത്തേക്കാമെന്ന് അധികൃതർ അറിയിച്ചു. സ്‌കൂളുകളും റോഡുകളും അടച്ചു. വിമാന ഗതാഗതം സ്തംഭിച്ചു.
കിഴക്കൻ നഗരങ്ങളായ ന്യൂയോർക്ക്, ബാൾട്ടിമോർ, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിൽ വെള്ളിയാഴ്ച, പ്രവചനത്തേക്കാൾ കൂടുതൽ കനത്ത മഞ്ഞ് വീഴ്ചയുണ്ടായി. പടിഞ്ഞാറൻ തീരത്ത് മഞ്ഞുവീഴ്ച ആരംഭിച്ച് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം വ്യാഴാഴ്ച രാത്രി ഒറിഗൺ ഗവർണർ സംസ്ഥാന വ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈദ്യുതി മുടക്കം രേഖപ്പെടുത്തുന്ന വെബ്‌സൈറ്റായ poweroutage.us പ്രകാരം കൊടുങ്കാറ്റിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സംസ്ഥാനത്തെ 90,000 ഉപഭോക്താക്കൾക്ക് വൈദ്യുതി ഇല്ലെന്ന് വ്യക്തമാക്കുന്നു.
മഞ്ഞുമൂടിയ റോഡുകളും കെട്ടിടങ്ങൾക്കുണ്ടാകുന്ന വെള്ളക്കെട്ടും സംബന്ധിച്ച ആശങ്കകൾക്കിടയിൽ പോർട്ട്‌ലാൻഡ് പബ്ലിക് സ്‌കൂളുകൾ തുടർച്ചയായ നാലാം ദിവസവും ക്ലാസുകൾ റദ്ദാക്കി. നഗരത്തിലെ സംസ്ഥാന ഓഫീസുകളും അടച്ചു പൂട്ടാൻ ഉത്തരവിട്ടു.
രാജ്യത്തിന്റെ തെക്ക് ഭാഗങ്ങളെയും മഞ്ഞ് വീഴ്ച ബാധിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ നാഷ്‌വില്ലിന് ചുറ്റും 22.8 സെന്റിമീറ്ററിലധികം മഞ്ഞ് വീണു. ഇത് വാർഷിക ശരാശരിയുടെ ഏകദേശം ഇരട്ടിയാണ്. കാലാവസ്ഥ വ്യതിയാനം മൂലം ടെന്നസിയിൽ 17 മരണങ്ങളെങ്കിലും ഉണ്ടായതായി അധികൃതർ പറഞ്ഞു.
വാഷിംഗ്ടൺ കൗണ്ടിയിൽ മഞ്ഞ് വീഴ്ചയുള്ള റോഡിൽ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന ഒരു രോഗിയും പിക്കപ്പ് ട്രക്കിലുണ്ടായിരുന്ന ഒരാളും മരിച്ചു. നാഷ്‌വില്ലിൽ നിന്ന് 90 കിലോമീറ്റർ തെക്ക് ലൂയിസ്ബർഗ് പട്ടണത്തിലെ ഒരു മൊബൈൽ ഹോമിൽ 25 കാരനെ ഹീറ്റർ ഓഫാക്കിയതിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തി. രക്തദാനത്തിലുണ്ടായ കുറവ് മൂലം 70 ഓളം ആശുപത്രികളിൽ സെലക്ടീവ് ശസ്ത്രക്രിയകൾ നിർത്തിവയ്ക്കുക്കാൻ തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.